
Perinthalmanna Radio
Date: 06-10-2024
പെരിന്തല്‍മണ്ണ: റേഷൻ ഇ-കെ.വൈ.സി മസ്റ്ററിങ്ങില്‍ ഏറെ പിറകിലായിരുന്നുവെങ്കിലും ജില്ലയില്‍ രണ്ടുദിവസം കൊണ്ട് കൂടുതല്‍ പേർ മസ്റ്ററിങ് പൂർത്തിയാക്കി.
പി.എച്ച്.എച്ച് വിഭാഗത്തില്‍ 53.33 ശതമാനവും (9,87524 പേർ) എ.എ.വൈ വിഭാഗത്തില്‍ 60.33 ശതമാനവും (1,24,790 പേർ) ആണ് മസ്റ്ററിങ് നടത്തിയത്. മുൻഗണന വിഭാഗം റേഷൻ ഗുണഭോക്താക്കള്‍ക്കുള്ള ഇ-കെ.വൈ.സി മസ്റ്ററിങ് നടക്കുന്നതിനാല്‍ എല്ലാ റേഷൻ കടകളും ഞായറാഴ്ച തുറന്നു പ്രവർത്തിക്കും.
എന്നാല്‍, ഇന്ന് റേഷൻ വിതരണം ഉണ്ടായിരിക്കില്ല. മുൻഗണന വിഭാഗത്തിലെ എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡുകളിലെ അംഗങ്ങളാണ് റേഷൻ കടകളില്‍ നേരിട്ടെത്തി മസ്റ്ററിങ് ചെയ്യേണ്ടത്. ഒക്ടോബർ മൂന്നുമുതല്‍ എട്ടുവരെയാണ് ഇവർക്ക് മസ്റ്ററിങ്. അഞ്ചു വയസ്സിനു മുകളിലുള്ള എല്ലാ അംഗങ്ങളും നിർബന്ധമായും മസ്റ്ററിങ് ചെയ്യണം.
കിടപ്പു രോഗികള്‍, റേഷൻ കടയില്‍ നേരിട്ട് പോകാൻ സാധിക്കാത്ത തരത്തില്‍ ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവർ എന്നിവരുടെ മസ്റ്ററിങ് വീടുകളില്‍ പോയി ചെയ്യും. റേഷൻ കാർഡില്‍ വിദേശത്ത് ജോലി ചെയ്യുന്നവർ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ എൻ.ആർ.കെ സ്റ്റാറ്റസിലേക്ക് മാറ്റാനും മരണപ്പെട്ടവരുടെ പേരുകള്‍ അടിയന്തരമായി നീക്കാനും ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണമെന്നും സിവില്‍ സപ്ലൈ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, റേഷൻ കടയില്‍ മസ്റ്ററിങ്ങിന് എത്തുന്ന കുട്ടികളില്‍ പകുതിയോളവും വിരലടയാളം പതിയാതെ മടങ്ങേണ്ട സ്ഥിതിയാണ്. പലവട്ടം ശ്രമിച്ചിട്ടും നടക്കുന്നില്ലെന്നാണ് പരാതി. ഇത്തരം സംഭവങ്ങളില്‍ കുട്ടികളുടെ ആധാർ കാർഡിന്റെ പകർപ്പ് വാങ്ങിവെക്കുകയാണ് ചെയ്യുന്നത്. ഇതിനായി റേഷൻ കടകളില്‍ നോട്ടുപുസ്തകം വെച്ച് രേഖപ്പെടുത്താനാണ് നിർദേശം. കുട്ടികളുടെ ആധാർ സമയബന്ധിതമായി പുതുക്കാത്തതിനാലും ആധാർ രജിസ്ട്രേഷൻ സമയത്ത് വിരലടയാളം തെളിയാത്തതിനാലുമാണ് ഈ സ്ഥിതി. സർക്കാർ നിർദേശിച്ച സമയക്രമം കഴിയുമ്ബോള്‍ മസ്റ്ററിങ് നടത്താതെ പോയ ഗുണഭോക്താക്കളുടെ കണക്ക് ലഭ്യമാവും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
