
Perinthalmanna Radio
Date: 09-10-2024
പെരിന്തൽമണ്ണ : നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ അന്തിമ നടപടികൾ ഹൈക്കോടതി പൂർത്തിയാക്കി. കേസിൽ പരിശോധനയ്ക്കായി കൊണ്ടു പോയിരുന്ന തപാൽ ബാലറ്റുകളും അനുബന്ധ രേഖകളുമെല്ലാം മലപ്പുറം കളക്ടറേറ്റിൽ തിരിച്ചെത്തിച്ചു. പ്രത്യേകം സീൽ ചെയ്ത് മൂന്ന് ട്രങ്ക് പെട്ടികളിലാക്കി രാത്രി വൈകിയാണ് എത്തിച്ചത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 38 വോട്ടുകൾക്കായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി നജീബ് കാന്തപുരം എം.എൽ.എ.യുടെ വിജയം. എന്നാൽ 348 പ്രത്യേക തപാൽ വോട്ടുകൾ അനുചിതമായി തള്ളിക്കളഞ്ഞെന്നും ഇത് തിരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചെന്നും ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി എൽ.ഡി.എഫ്. സ്വതന്ത്രൻ കെ.പി.എം. മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇവ പരിശോധിച്ച കോടതി മുസ്തഫയുടെ ഹർജി തള്ളുകയായിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
