പട്ടിക്കാട് മുതൽ ആക്കപ്പറമ്പ് വരെയുള്ള റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു

Share to

Perinthalmanna Radio
Date: 10-10-2024

പട്ടിക്കാട്: പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ പട്ടിക്കാട് ചുങ്കം മുതൽ ആക്കപ്പറമ്പ് വരെയുള്ള ഭാഗത്തെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു. പാതയുടെ നവീകരണത്തിന് കഴിഞ്ഞദിവസം തുടക്കംകുറിച്ചു. കാലങ്ങളായി നവീകരണം നടക്കാത്ത പാതയുടെ അവസ്ഥയിൽ ജനരോഷം ശക്തമായിരുന്നു. മഴക്കാലത്ത് ചെളിക്കുളമായും വേനലിൽ പൊടിനിറഞ്ഞും യാത്രക്കാരെയും പ്രദേശവാസികളെയും വലച്ചിരുന്നു. തൃശ്ശൂർ-മൈസൂരു അന്തർ സംസ്ഥാനപാതകൂടി കടന്നുപോകുന്നതാണ് പട്ടിക്കാട്-വടപുറം റോഡ്.

പാതയുടെ നവീകരണത്തിനായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പത്ത് കോടി രൂപ അനുവദിച്ചെങ്കിലും പണി നടന്നിരുന്നില്ല. വിഷയം നിയമസഭയിലും ചർച്ചയായി. തുടർന്ന് പാതയുടെ നവീകരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചെങ്കിലും തുടർനടപടികൾ വീണ്ടും വൈകി. തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ ബസ്സുകളും പണിമുടക്ക് നടത്തി പ്രതിഷേധിച്ചു. ഇതേത്തുടർന്നാണ് കഴിഞ്ഞദിവസം പണി ആരംഭിച്ചത്.

നാലര കിലോമീറ്റർ ഭാഗമാണ് നവീകരിക്കുന്നത്. പഴയ ടാറിങ് ഇളക്കി മാറ്റി ക്വാറി വേസ്റ്റിട്ട് റോഡ് ഉയർത്തുന്ന പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മഴ മാറിയാൽ റബ്ബറൈസ് ചെയ്യും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *