
Perinthalmanna Radio
Date: 10-10-2024
വയനാട്: ഓണം ബമ്പറിന്റെ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചയാളെ തിരിച്ചറിഞ്ഞു. കർണാടക സ്വദേശി അൽത്താഫ് ആണ് ഭാഗ്യവാൻ. കർണാടക പാണ്ഡ്യപുര സ്വദേശിയാണ്. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.
വയനാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് സുൽത്താൻ ബത്തേരിയിലെ എൻ.ജി.ആർ ലോട്ടറീസാണ് സമ്മാനാർഹമായ ലോട്ടറി വിറ്റത്. പനമരത്തെ എസ്.ജി ലക്കി സെന്ററാണ് എൻ.ജി.ആറിന് ടിക്കറ്റ് നൽകിയത്.
എ.എം ജിനീഷ് ആണ് എസ്.ജി ലക്കി സെന്റർ ഏജന്റ്. ഇരുപതിലേറെ വർഷമായി ലോട്ടറി ഏജന്റായി പ്രവർത്തിക്കുന്നയാളാണ്. ഒരുമാസം മുൻപ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് എൻ.ജി.ആർ ലോട്ടറീസ് ഏജന്റ് നാഗരാജ് പ്രതികരിച്ചിരുന്നു.
80 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 71,28,218 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചുവെച്ചതിൽ എട്ടരലക്ഷത്തിലധികം ടിക്കറ്റുകൾ ബാക്കിയായതിനാൽ നറുക്കെടുപ്പ് നടക്കുന്ന ബുധനാഴ്ച രാവിലെയും ടിക്കറ്റുകൾ ലഭ്യമായിരുന്നു. കഴിഞ്ഞ വർഷം 75,76,096 ടിക്കറ്റുകൾ വിറ്റിരുന്നു. കഴിഞ്ഞവർഷം തമിഴ്നാട് സ്വദേശികൾക്കായിരുന്നു ഒന്നാം സമ്മാനം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
