
Perinthalmanna Radio
Date: 13-10-2024
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ നിന്ന് കാര്യാവട്ടം – വെട്ടത്തൂർ – അലനല്ലൂർ വഴി തിരുവാഴാംകുന്നിലേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് ഇന്ന് മുതൽ. രാത്രി 9.30ന് പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്ന് പുറപ്പെടും. തിരുവാഴാംകുന്നിൽ നിന്ന് രാവിലെ ആറിന് പെരിന്തൽമണ്ണയിലേക്കു മടങ്ങും.
ദീർഘദൂര യാത്രക്കാർക്ക് ഉൾപ്പെടെ പുതിയ ബസ് സർവീസ് ഏറെ പ്രയോജനപ്പെടും. നിലവിൽ രാത്രി 7.50ന് പെരിന്തൽമണ്ണയിൽ നിന്ന് തിരുവാഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി ബസ് കിട്ടിയില്ലെങ്കിൽ യാത്രക്കാർ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതോടെ ഈ റൂട്ടിലെ ബസുകൾ നാലായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
