കരുണ വറ്റാത്ത കരങ്ങളുമായി സന്നദ്ധ പ്രവർത്തകർ

Share to

Perinthalmanna Radio
Date: 13-10-2024

പെരിന്തൽമണ്ണ:  ഹൗസിംഗ് കോളനിയിൽ തെക്കത്ത് ആമിന എന്നവരുടെ ഉടമസ്ഥതയിലുള്ള കോട്ടേഴ്സിന്റെ  കോമ്പൗണ്ടിലുള്ള 16 അടിയോളം താഴ്ചയുള്ള ഉപയോഗ ശൂന്യമായ കിണറ്റിൽ അകപ്പെട്ട തെരുവു നായക്കും ഏഴ് കുഞ്ഞുങ്ങൾക്കും കാരുണ്യത്തിന്റെ കൈകളുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. കോട്ടേഴ്സിൽ താമസിക്കുന്ന നഴ്സിംഗ് വിദ്യാർത്ഥികളുടെ ശ്രദ്ധയിലാണ് ആദ്യം നായ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത് പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല പിന്നീടാണ് അടഞ്ഞു മൂടി കിടക്കുന്ന കിണറ്റിൽ പരിശോധിച്ചതും അമ്മയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത് .ഉടൻ തന്നെ പെരിന്തൽമണ്ണ ഫയർ & റെസ്ക്യൂ ഓഫീസിൽ വിവരം അറിയിക്കുകയും അവരുടെ നിർദ്ദേശ പ്രകാരമാണ് വിദ്യാർത്ഥികൾ ട്രോമാ കെയർ പ്രവർത്തകരുമായി ബന്ധപ്പെട്ടത്. ഡെപ്യൂട്ടി ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഗിരീഷ് കീഴാറ്റൂർ, യാസർ എരവിമംഗലം, ഫാറൂഖ് പൂപ്പലം, വിനോദ് മുട്ടുങ്ങൽ, സനൂപ് തട്ടാരക്കാട്, സുബീഷ് പരിയാപുരം, ജിൻഷാദ് പൂപ്പലം എന്നിവർ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ അമ്മയെയും കുഞ്ഞുങ്ങളെയും പുറത്തെത്തിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *