ജില്ലാ ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കാൻ ഫണ്ട് ആവശ്യപ്പെട്ട് ജില്ലാപഞ്ചായത്ത്

Share to

Perinthalmanna Radio
Date: 13-10-2024

പെരിന്തൽമണ്ണ: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള നിലമ്പൂർ, തിരൂർ, പെരിന്തൽമണ്ണ ജില്ലാ ആശുപത്രികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി (കാസ്‌പ്‌) ഫണ്ടിൽ കിട്ടാനുള്ള 20 കോടിയോളം രൂപ അടിയന്തരമായി ലഭിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ജില്ലാപഞ്ചായത്ത് യോഗം തീരുമാനിച്ചു.

നിലമ്പൂർ ജില്ലാ ആശുപത്രിക്ക്‌ 5.81 കോടി രൂപയും തിരൂരിലെ ജില്ലാ ആശുപത്രിക്ക്‌ എട്ടുകോടി രൂപയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക്‌ നാലുകോടി രൂപയും ചികിത്സനടത്തിയ വകയിൽ പദ്ധതിയിൽ കിട്ടാനുണ്ട്. ഫണ്ടില്ലാത്തതിനാൽ ഈമാസം മുതൽ പദ്ധതിയിലെ സേവനങ്ങൾ നൽകാനാവില്ലെന്ന് സ്ഥാപനങ്ങൾ അറിയിച്ചിട്ടുണ്ട്. ഈവർഷം ഒരു രൂപപോലും ഫണ്ട് അനുവദിച്ചിട്ടില്ല. ഡയാലിസിസ് രോഗികൾക്കടക്കം ചികിത്സ മുടങ്ങുന്ന സാഹചര്യമാണുള്ളതെന്നും പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *