പെരിന്തൽമണ്ണയിൽ നിന്ന് തിരുവിഴാംകുന്നിലേക്ക് രാത്രി ബസ് സർവീസ് തുടങ്ങി

Share to

Perinthalmanna Radio
Date: 15-10-2024

പെരിന്തൽമണ്ണ:  പെരിന്തൽമണ്ണയിൽ നിന്ന് കാര്യാവട്ടം – വെട്ടത്തൂർ – അലനല്ലൂർ വഴി തിരുവിഴാംകുന്നിലേക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി. രാത്രി 9.30ന് പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന ബസ് 10.40ന് ആണ് തിരുവിഴാംകുന്നിലെത്തുക. തിരുവാഴാംകുന്നിൽ നിന്ന് രാവിലെ ആറിനാണ് പെരിന്തൽമണ്ണയിലേക്ക് മടങ്ങുന്നത്. ദീർഘ ദൂരയാത്രക്കാർക്ക് ഉൾപ്പെടെ രാത്രിയിൽ പുതിയ ബസ് സർവീസ് ഏറെ പ്രയോജനപ്പെടും. തൃശൂരിൽനിന്നുള്ള ബസ് ആണ് പെരിന്തൽമണ്ണയിലെത്തിയതിനുശേഷം തിരുവിഴാംകുന്നിലേക്ക് പോകുന്നത്. ഗതാഗതക്കുരുക്ക് ഉൾപ്പെടെ ഉണ്ടാകുമ്പോൾ തിരുവിഴാംകുന്നിലേക്ക് പുറപ്പെടുന്ന സമയക്രമത്തിൽ മാറ്റം വരുവാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാത്രി 7. 50 ന് പെരിന്തൽമണ്ണയിൽനിന്ന് തിരുവിഴാംകുന്നിലേക്കുള്ള കെഎസ്ആർടിസി ബസ്

സർവീസ് കിട്ടിയില്ലെങ്കിൽ യാത്രക്കാർ വീടുകളിൽ എത്തുവാൻ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. കോവിഡിനെത്തുടർന്ന് രാത്രി എട്ടരയ്ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയിരുന്നു. പുതിയ സർവീസ് തുടങ്ങുന്നതോടെ ഈ റൂട്ടിലുള്ള കെഎസ്ആർടിസി ബസുകൾ നാലായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *