
Perinthalmanna Radio
Date: 16-10-2024
അങ്ങാടിപ്പുറം ∙ പഞ്ചായത്തിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ നടപടിയിൽ പ്രതിഷേധിച്ചും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസ് അടച്ചുപൂട്ടി പ്രതിഷേധിച്ചു.
ഇക്കാര്യം ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ കെ.എസ്.അനീഷിന്റെയും ജബ്ബാറിന്റെയും നേതൃത്വത്തിൽ നിരാഹാര സമരവും നടത്തിയിരുന്നു. യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയും മുൻപ് സമരം നടത്തിയിരുന്നു. നിത്യേന ആവശ്യങ്ങൾക്കായി എത്തുന്ന വയോധികർ ഉൾപ്പെടെയുള്ളവർക്ക് ഒരു സേവനവും നൽകാനാവാത്ത സാഹചര്യമാണ്. 21 ജീവനക്കാർ വേണ്ടിടത്ത് നാമമാത്രമായ ജീവനക്കാരാണുള്ളത്. നിയമനം നൽകിയ ജീവനക്കാർ ചുമതലയേൽക്കാത്തതും പ്രതിസന്ധിയാണ്.
ഷട്ടർ അടച്ചുപൂട്ടിയുള്ള സമരം ഉപരോധത്തിലേക്ക് വഴിമാറിയപ്പോൾ പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത് സംഘർഷത്തിനിടയാക്കി. കോൺഗ്രസ് ജില്ലാ നിർവഹണ സമിതി അംഗം കെ.എസ്.അനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി.ജബ്ബാർ ആധ്യക്ഷ്യം വഹിച്ചു.
സുഹൈൽ ബാബു, കൃഷ്ണകുമാർ, മോഹനൻ കണക്കില്ലം, അനന്യ, പി.ടി.മാത്യു, വിജയൻ മുനാക്കൽ, അഷ്റഫ് വടക്കേതിൽ, വിപിൻ പുഴക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
