
Perinthalmanna Radio
Date: 16-10-2024
ഏലംകുളം: ഇ.എം.എസിന്റെ ജന്മനാട്ടിൽ കൈവിട്ട പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച് എൽ.ഡി.എഫ്. ഇന്ന് രാവിലെ 11 മണിക്ക് പഞ്ചായത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിൽ ഏലംകുളം ഗ്രാമ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി നാലാം വാർഡ് അംഗമായ സുധീർ ബാബുവിനെ തിരഞ്ഞെടുത്തു. സിപിഎം ലോക്കൽ കമ്മിറ്റി മെമ്പറും ഏലംകുളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്.
ഏലംകുളം പഞ്ചായത്തിൽ നാല് പതിറ്റാണ്ടിനുശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ്. ഭരണ സമിതി പ്രസിഡന്റിനേയും വൈസ് പ്രസിഡൻറിനേയും അവിശ്വാസ പ്രമേയത്തിലൂടെയാണ് എൽ.ഡി.എഫ്. പുറത്താക്കിയത്. കോൺഗ്രസ് സ്വതന്ത്ര അംഗം രമ്യ മാണിത്തൊടി എൽ.എഡി.എഫിന് പിന്തുണ നൽകിയതോടെ ഭരണമാറ്റത്തിന് കളമൊരുങ്ങിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
