
Perinthalmanna Radio
Date: 16-10-2024
കൊപ്പം: രായിരനെല്ലൂർ മലകയറ്റം ഇത്തവണ ഒക്ടോബർ 17, 18 തീയതികളിൽ നടക്കുന്നതിനാൽ കൊപ്പം – തിരുവേഗപ്പുറ റൂട്ടിൽ 17-ാംതീയതി വ്യാഴാഴ്ച രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊപ്പം പോലീസ് അറിയിച്ചു. ചരക്ക് ലോറികൾക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുക.
കൊപ്പം ഭാഗത്തു നിന്നും പോകുന്ന വാഹനങ്ങൾ വിളയൂർ -നെടുങ്ങോട്ടൂർ – കൈപ്പുറം വഴിയും, വളാഞ്ചേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തിരുവേഗപ്പുറ – ചെമ്പ്ര വഴിയും പോകേണ്ടതാണ്. റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാൻ അനുവദിക്കുന്നതല്ല. പ്ലാസ്റ്റിക് സാധനങ്ങൾ മലമുകളിലേക്ക് കൊണ്ടു പോകരുത്. ഹരിത പെരുമാറ്റ ചട്ടം പാലിക്കണം. പൊതു സുരക്ഷ മാനിച്ച് മലകയറ്റത്തിനായി വരുന്നവർ യാത്രാ വേളയിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിക്കുന്നതും വിലപിടിപ്പുള്ള വസ്തുക്കൾ കൈവശം സൂക്ഷിക്കുന്നതും ഒഴിവാക്കണമെന്നും കൊപ്പം പോലീസ് അറിയിച്ചു. ഷൊർണൂർ ഡി.വൈ.എസ്.പി ആർ.മനോജ് കുമാറിന്റെ നേതൃത്വത്തിൽ 170 ഓളം പോലീസുകാരുടെ സേവനം മലമുകളിലും താഴ് വാരത്തും ഏർപ്പെടുത്തും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
