
Perinthalmanna Radio
Date: 18-10-2024
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വയോധികന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിർത്താതെ മറ്റൊരു സ്റ്റോപ്പില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് താല്‍ക്കാലികമായി സസ്പെന്‍റ് ചെയ്തു. മലപ്പുറം ആർടിഒ ഡി റഫീക്കിന്‍റെ നിർദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സബ് ആർടിഒ രമേശാണ് ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തത്.
മറ്റ് ബസ് ജീവനക്കാർക്ക് കൂടി ഇത് താക്കീതാകുമെന്നും ബസ് ജീവനക്കാരെക്കുറിച്ച് നിരവധി പരാതികള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട് എന്നും ജോയിന്‍റ് ആർടിഒ പറഞ്ഞു.പെരിന്തല്‍മണ്ണ ജോയിന്‍റ് ആർടിഒക്ക് 68 കാരനായ പൂപ്പലം മനഴി ടാറ്റാ നഗർ സ്വദേശി നല്‍കിയ പരാതിയിലാണ് ലൈസൻസ് സസ്പെന്‍റ് ചെയ്തത്.
മാസങ്ങള്‍ക്ക് മുമ്പ് ഹോസ്പിറ്റലില്‍ നിന്ന് മടങ്ങുന്ന സ്ത്രീയെ വഴിയില്‍ ഇറക്കിവിട്ട ഓട്ടോ ഡ്രൈവർക്കെതിരേയും ഇതേ തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു. ഒക്ടോബർ 9ന് വൈകിട്ട് 4.40-ന് പെരിന്തല്‍മണ്ണ സ്വകാര്യ സ്റ്റാന്‍റില്‍ നിന്നും വെട്ടത്തൂർ വഴി അലനല്ലൂരില്‍ പോകുന്ന ബസിലാണ് 68 കാരൻ കയറിയത്.
വളാഞ്ചേരിയില്‍ നടന്ന സീനിയർ സിറ്റിസണ്‍ കണ്‍വൻഷനില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വയോധികൻ. ഇദ്ദേഹത്തിന് ഇറങ്ങേണ്ട മനഴി ടാറ്റാ നഗറിന് മുൻപുള്ള എല്ലാ സ്റ്റോപ്പിലും നിർത്തിയ ബസ് ഇദ്ദേഹത്തിന് ഇറങ്ങേണ്ട ടാറ്റാ നഗർ സ്റ്റോപ്പില്‍ നിർത്താൻ അപേക്ഷിച്ചിട്ടും നിർത്താതെ പോയി മുന്നിലുള്ള മറ്റൊരു സ്റ്റോപ്പില്‍ ഇറക്കിവിട്ടതായാണ് ഇദ്ദേഹം സമർപ്പിച്ച പരാതിയില്‍ പറയുന്നത്. തുടർന്ന് മോട്ടോർ വാഹന വകുപ് നടത്തിയ പരിശോധനയിലാണ് അധികൃതരുടെ കർശന ശിക്ഷണ നടപടി ഉണ്ടായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
