
Perinthalmanna Radio
Date: 18-10-2024
അങ്ങാടിപ്പുറം: വൈലോങ്ങര കുതിര പാലം റോഡരികിൽ പൊന്ത കാട് വളർന്നത് വിദ്യാർത്ഥികൾക്കും കാൽ നടയാത്രികർക്കും ഏറെ ദൂരിതമാകുന്നു. വാഹനം വന്നാൽ റോഡിൽ നിന്നും മാറി നിൽക്കാനാകാതെ സ്കൂൾ വിട്ട് വരുന്ന വിദ്യാർത്ഥികളും കാൽനട യാത്രികരും ഏറെ ബുദ്ധിമുട്ടാകുകയാണ്, നിരവധി തവണ വൈലോങ്ങര വാർഡ് മെംബറെ ഇക്കാര്യം അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുക്കാർ പറയുന്നു. റോഡിൽ ഈ ഭാഗത്ത് തോടിന് ഭിത്തിയില്ലാത്തതും വൻ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
