അനധികൃതമായി മാലിന്യം തള്ളിയവർക്ക് 40,000 രൂപ പിഴ ചുമത്തി നഗരസഭ

Share to

Perinthalmanna Radio
Date: 19-10-2024

പെരിന്തൽമണ്ണ : പാതായ്ക്കര വില്ലേജിൽ വട്ടപ്പറമ്പ് ചെറുമലയിൽ ഒരേക്കറോളം സ്ഥലത്ത് കുഴികളെടുത്ത് അനധികൃതമായി അറവുമാലിന്യവും മറ്റും തള്ളിയവർക്കെതിരേ നടപടിയുമായി നഗരസഭാ ആരോഗ്യ വിഭാഗം.

പൊതുജനാരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചവർക്കെതിരേ കേരള മുനിസിപ്പൽ ആക്ട് 337 പ്രകാരം 40,000 രൂപ നഗരസഭാ സെക്രട്ടറി ജി. മിത്രൻ പിഴ ചുമത്തി. എസ്.എൻ.ഡി.പി. കോളേജിന് പിറകു വശത്തായുള്ള പ്രദേശത്ത് മണ്ണുമാന്തി ഉപയോഗിച്ച് വലിയ കുഴികളെടുത്ത് അറവുമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും തള്ളുന്നതായ ജനങ്ങളുടെ പരാതിയിലാണ് നടപടി. സ്ഥലത്ത് തുടർ നിരീക്ഷണത്തിന് പ്രത്യേക സംഘവും രൂപവത്കരിച്ചു. പൊന്ന്യാകുർശി-മാനത്തുമംഗലം ബൈപ്പാസിലെ നടപ്പാതയിൽ മാലിന്യം തള്ളിയ വഴിയാത്രക്കാർക്ക് ആയിരം രൂപ തത്സമയ പിഴയും സ്വകാര്യ സ്കൂളിൽ നിയമവിരുദ്ധമായി മാലിന്യങ്ങൾ കത്തിച്ച സ്ഥാപന അധികൃതർക്കെതിരേ 5000 രൂപയും നഗരസഭാ ക്ലീൻസിറ്റി മാനേജർ സി.കെ. വത്സൻ പിഴ ചുമത്തി.

വരുംദിവസങ്ങളിലും അനധികൃതമായി മാലിന്യങ്ങൾ തള്ളുന്നതിനെതിരേ പരിശോധന തുടരുമെന്നും നിയമനടപടികൾ അടക്കം സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *