
Perinthalmanna Radio
Date: 19-10-2024
അങ്ങാടിപ്പുറം: പഞ്ചായത്തിൽ 130 തെരുവു നായ്ക്കളെ പിടികൂടി പേവിഷ ബാധ പ്രതിരോധ കുത്തിവയ്പ് നൽകി. അനിമൽ റെസ്ക്യു ഫോഴ്സ് പ്രവർത്തകരായ സുരേഷ് കുന്നുമ്മലും സംഘവുമാണ് നായ്ക്കളെ വാക്സിനേഷൻ സ്ക്വാഡിന് പിടിച്ചു നൽകിയത്. പദ്ധതി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്ഥിര സമിതി അധ്യക്ഷരായ സലീന താണിയൻ, സുനിൽ ബാബു, ഫൗസിയ എന്നിവർ പ്രസംഗിച്ചു. പേവിഷബാധ നിർമാർജനം ചെയ്യുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി വളർത്തു മൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് ക്യാംപുകൾ നടന്നിരുന്നു. വെറ്ററിനറി സർജൻ ഡോ.എ.സവിത, എഎഫ്ഒ ശിവപ്രഭ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.എസ്.നവീൻ എന്നിവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
