ഗതാഗത നിയമലംഘനം; ഇ ചലാനുകൾ തീർപ്പാക്കാൻ അദാലത്ത്

Share to

Perinthalmanna Radio
Date: 20-10-2024

മലപ്പുറം: ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട ഇ ചലാനുകൾ തീർപ്പാക്കാൻ സംയുക്ത അദാലത്തുമായി മോട്ടർ വാഹന വകുപ്പും പൊലീസും. 21 മുതൽ 24 വരെ, രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എംഎസ്പി കമ്യൂണിറ്റി ഹാളിലാണു ജില്ലയിലെ അദാലത്ത്. ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ടു കുടിശികയുള്ള എല്ലാ പിഴകളും അദാലത്തിൽ അടയ്ക്കാം. കോടതിയിലേക്കു പോയ കേസുകൾ പിഴയടച്ചു തീർപ്പാക്കാനും അവസരമുണ്ടാകും. മലപ്പുറം റജിസ്ട്രേഷൻ വാഹനമാണെങ്കിൽ മറ്റു ജില്ലകളിൽനിന്നു ലഭിച്ച ഇ ചലാനുകളും അദാലത്തിൽ അടയ്ക്കാം.

ഒടിപി ലഭിക്കാത്തത് ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണം പിഴ അടയ്ക്കാൻ കഴിയാത്തവർക്ക് അതു തീർപ്പാക്കുന്നതിനുള്ള അവസരം അദാലത്തിൽ ലഭിക്കും. പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും 18 കൗണ്ടറുകളുണ്ടാകും.

അദാലത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യുകയോ അപേക്ഷിക്കുകയോ വേണ്ട. ആവശ്യമായ രേഖകൾ സഹിതം നേരിട്ട് എത്തിയാൽ മതി. അദാലത്തിൽ പണമായി പിഴ അടയ്ക്കാനാവില്ല.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിവ വഴിയാണ് പണമടയ്ക്കേണ്ടത്. ഇ ചലാനുകൾ നിശ്ചിത സമയ പരിധിക്കകം അടയ്ക്കാത്തവർക്ക് ആർടിഒ ഓഫിസിൽനിന്നു ചില സേവനങ്ങൾ ലഭിക്കില്ലെന്ന് ആർടിഒ അറിയിച്ചു.

വിവരങ്ങൾക്ക് 0483-2734837, 9497921613 (പൊലീസ്), 9188963110 (മോട്ടർ വാഹന വകുപ്പ്)
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *