ഇ-ചെലാൻ അദാലത്ത് ഇന്ന് സമാപിക്കും; ഇതുവരെ പിരിച്ചെടുത്തത് 50 ലക്ഷം രൂപ

Share to

Perinthalmanna Radio
Date: 24-10-2024

മലപ്പുറം : മൂന്നു ദിവസങ്ങളായി മലപ്പുറം എം.എസ്.പി. കമ്യൂണിറ്റി ഹാളിൽ പോലീസും മോട്ടോർ വാഹനവകുപ്പും നടത്തിയ ഇ-ചെലാൻ അദാലത്തിൽ പിരിച്ചെടുത്തത് 50,00,700 രൂപ. അദാലത്ത് വ്യാഴാഴ്ച വൈകീട്ട് നാലോടെ സമാപിക്കും. യു.പി.ഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന മാത്രമാണ് പിഴത്തുക സ്വീകരിക്കുന്നത്. ജില്ലയിൽനിന്നും മറ്റ് ജില്ലകളിൽ നിന്നും ലഭിച്ച ഇ- ചെലാനുകൾ അടയ്ക്കാൻ കഴിയാതെ പ്രയാസപ്പെടുന്നവർക്ക് വലിയൊരു ആശ്വാസമാണ് ഇ അദാലത്തിലൂടെ ലഭിച്ചത്.

പലർക്കും മൊബൈൽ ഫോണിലേക്ക് സന്ദേശം വരാതെയും ഒ.ടി.പി. വരാതെയും അബദ്ധം സംഭവിച്ചിട്ടുണ്ട്. ചിലർ പ്രവാസികളായതിനാൽ സന്ദേശം കിട്ടിയിട്ടും വരാൻ സാധിച്ചില്ല. അവർക്കെല്ലാം അദാലത്ത് സഹായകരമായി. പോലീസിന്റെ എട്ടു കൗണ്ടറുകളും മോട്ടോർ വാഹനവകുപ്പിന്റെ 10 കൗണ്ടറുകളുമാണ് ഒരേസമയം പ്രവർത്തിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *