പെരിന്തൽമണ്ണയിൽ ഇന്നലെ മസ്‌റ്ററിങ് പൂർത്തിയാക്കിയത് 1600 പേർ

Share to

Perinthalmanna Radio
Date: 26-10-2024

പെരിന്തൽമണ്ണ:  ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ താലൂക്കിലെ അന്ത്യോദയ അന്നയോജന(എഎവൈ), മുൻഗണന(പിഎച്ച്എച്ച്) വിഭാഗം റേഷൻ കാർഡുകളിൽ പെട്ടവർക്കായി നടന്ന റേഷൻ മസ്‌റ്ററിങ് ക്യാംപിൽ രണ്ടാം ദിവസമായ ഇന്നലെയും 1600 പേർക്ക് മസ്‌റ്ററിങ് നടത്തി. ഇതോടെ താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ക്യംപിൽ 3100 ഓളം പേർക്ക് മസ്‌റ്ററിങ് പൂർത്തിയാക്കി. അതേ സമയം മസ്‌റ്ററിങ്ങിന് അനുവദിച്ച സമയപരിധി അവസാനിച്ചെങ്കിലും താലൂക്കിൽ ഇനിയും 15.72 ശതമാനം പേർ മസ്‌റ്ററിങ് നടത്താൻ അവശേഷിക്കുന്നുണ്ട്.

റേഷൻ കടകളിൽ ഇ–പോസ് യന്ത്രത്തിലെ സ്‌കാനറിൽ വിരലടയാളം പതിയാത്തവർക്കായാണ് ഐറിസ് സ്‌കാനറിലൂടെ റേഷൻ മസ്‌റ്ററിങ്ങിന് ഇന്നലെയും മിനിഞ്ഞാന്നുമായി ക്യാംപൊരുക്കിയത്. കുട്ടികളും വയോധികരുമാണ് ക്യാംപിലെത്തിയവരേറെയും. താലൂക്ക് സപ്ലൈ ഓഫിസർ വി.അബ്‌ദു, അസി.താലൂക്ക് സപ്ലൈ ഓഫിസർ ആർ.ശരത് ചന്ദ്രൻ, റേഷനിങ് ഇൻസ്‌പെക്‌ടർമാരായ ടി.എ.റജീഷ് കുമാർ, കെ.സി.സഹദേവൻ, ജി.കെ.ഫിത, വി.മീനു എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് നടത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *