അരിക്കണ്ടംപാക്ക്- ചെമ്മന്തട്ട റോഡ് ജംക്‌ഷനിൽ അപകടം പതിവായി

Share to

Perinthalmanna Radio
Date: 26-10-2024

തച്ചിങ്ങനാടം: പട്ടിക്കാട്–വടപുറം സംസ്ഥാന പാതയിൽ അരിക്കണ്ടംപാക്കിൽ നിന്ന് ചെമ്മന്തട്ടയിലേക്കുള്ള റോഡ് തുടങ്ങുന്ന ജംക്‌ഷനിൽ അപകടം പതിവായി. കുറഞ്ഞ കാലയളവിൽ രണ്ട് പേരുടെ ജീവനാണ് വാഹനാപകടത്തിൽ ഇവിടെ പൊലിഞ്ഞത്. ചെറുതും വലുതുമായ അപകടങ്ങൾക്ക് കണക്കില്ല. ചെമ്മന്തട്ട റോഡ് കുത്തനെയാണ് സംസ്ഥാന പാതയിൽ വന്നു ചേരുന്നത്. കൊടും വളവ് ഉള്ളതിനാൽ സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് ചെമ്മന്തട്ട റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്നില്ല. സിഗ്‌നൽ ബോർഡുകളോ, വേഗത നിയന്ത്രണ സംവിധാനമോ ഇവിടെയില്ല. തെരുവു വിളക്കും ഇവിടെയില്ല. അരിക്കണ്ടംപാക്ക്–ചെമ്മന്തട്ട റോഡ‍് ജംക്‌ഷനിൽ വാഹനാപകടം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *