പെരിന്തൽമണ്ണ ഗവ.ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമാണം സ്‌തംഭിച്ചിട്ട് വർഷങ്ങൾ

Share to

Perinthalmanna Radio
Date: 27-10-2024

പെരിന്തൽമണ്ണ: നഗരത്തിലെ ഗവ.ആയുർവേദ ആശുപത്രിയുടെ കാര്യത്തിൽ അധികൃതർക്ക് തികഞ്ഞ അവഗണന. പെരിന്തൽമണ്ണ ജൂബിലി റോഡിൽ പഴകി ദ്രവിച്ച കെട്ടിടത്തിൽ ഇല്ലായ്മകളുമായി ഇഴഞ്ഞു നീങ്ങുകയാണ് ഈ ആതുരാലയം.

നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഗവ. ആയുർവേദ ആശുപത്രിക്ക് വേണ്ടി ചോലോംകുന്നിൽ ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന്റെ നിർമാണം വർഷങ്ങളായി സ്‌തംഭിച്ചു കിടക്കുകയാണ്. ഇതിനിടെ വാടക കെട്ടിടം ലഭ്യമാക്കാൻ ശ്രമം നടന്നെങ്കിലും അനുയോജ്യമായ കെട്ടിടം കണ്ടെത്താനായില്ല. ഈ സാഹചര്യത്തിൽ നിലവിലെ കെട്ടിടം അങ്ങിങ്ങായി ചില അറ്റകുറ്റപ്പണി നടത്തിയാണ് ഇവിടെ ആശുപത്രി പ്രവർത്തിക്കുന്നത്.

മുകൾ നിലയിൽ പ്രവർത്തിക്കുന്ന ഒപി ബ്ലോക്കിലേക്ക് പുറത്തു നിന്ന് സ്ഥാപിച്ച കോണി കയറി പോവുകയെന്നത് വയോധികർക്കും രോഗികൾക്കും ഏറെ ദുഷ്‌കരമാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആരംഭിച്ചതാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം.

ഈ കെട്ടിടമിപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി കാടുപിടിച്ച് കിടക്കുകയാണ്. കാലപ്പഴക്കം മൂലം തകർന്നു വീണ ആശുപത്രിയുടെ ഒരു കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. ഉപയോഗശൂന്യമാകുന്ന ഭാഗങ്ങളെല്ലാം അടച്ചിടുകയാണ്.

സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഉഴിച്ചിലിന് വെവ്വേറെ സൗകര്യമില്ലാത്തതിനാ‍ൽ ഒന്നിടവിട്ട ദിവസങ്ങളാക്കി മാറ്റിയിരിക്കുകയാണ്. മഴ കനക്കുമ്പോൾ ശുചിമുറി ടാങ്ക് നിറയുന്ന സാഹചര്യവുമുണ്ട്. ഉടൻ കെട്ടിട നിർമാണം പുനരാരംഭിക്കുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് മാസങ്ങളായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *