
Perinthalmanna Radio
Date: 27-10-2024
പെരിന്തൽമണ്ണ: അവധി ദിവസങ്ങളിൽ അടക്കം നിരവധി സഞ്ചാരികൾ എത്തുന്ന പെരിന്തൽമണ്ണ കൊടികുത്തി മലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാവുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും കൊടികുത്തി മലയിൽ എത്തുന്നത്. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ടൂറിസം കേന്ദ്രത്തിലേക്ക് എത്തുന്നവരുടെ പ്രധാന പ്രശ്നം പാർക്കിംഗ് ഇല്ല എന്നുള്ളതാണ്.
അയൽ ജില്ലകളിൽ നിന്ന് പോലും വാഹനങ്ങളിൽ ഇവിടേക്ക് എത്തുന്ന സഞ്ചരികൾ തങ്ങളുടെ വാഹനം നിർത്താൻ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. മലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കൊടികുത്തി മലയിൽ വാച്ച് ടവർ, വിശാലമായ കുന്നിൻപുറം, റിസോർട്ടുകൾ, സ്വകാര്യ വ്യക്തികളുടെ പാർക്കുകൾ തുടങ്ങിയ കേന്ദ്രങ്ങളുണ്ട്. എങ്കിലും അടിയന്തരമായി വേണ്ടത് പാർക്കിംഗ് സൗകര്യമാണ്. കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
