
Perinthalmanna Radio
Date: 28-10-2024
പെരിന്തൽമണ്ണ: ജൂബിലി റോഡിൽ ആയുർവേദ ആശുപത്രിക്ക് സമീപം റോഡിൽ രൂപപ്പെട്ട വലിയ കുഴി അപകട ഭീഷണിയിൽ. പ്രതിഷേധ സൂചകമായി നാട്ടുകാരിൽ ചിലർ റോഡിൽ തൈ നട്ടു. മഴ പെയ്താൽ വെള്ളം നിറഞ്ഞ് യാത്രക്കാർക്ക് കാണാനാകാത്ത വിധമാണ് കുഴി. ഏറെ കാലമായിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ചാണ് തെങ്ങിൻ തൈ നട്ടത്. ഇരുചക്ര വാഹനങ്ങൾ സ്ഥിരമായി ഇവിടെ അപകടത്തിൽ പെടുന്നുണ്ട്. രാത്രികളിൽ ബൈക്ക് അടക്കമുള്ള വാഹനങ്ങളാണ് ഈ കുഴിയിൽ ചാടി അപകടത്തിൽ പെടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
