
Perinthalmanna Radio
Date: 29-10-2024
കാസർകോട് നീലേശ്വരം വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി തെയ്യംകെട്ടലിനിടെയാണ് തീപിടിത്തവും ഉഗ്രശബ്ദത്തോടെ സ്ഫോടനവുമുണ്ടായത്. അപകടത്തില്‍ 154 പേർക്ക് പരുക്കേറ്റെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ മൂന്നു പേരുടെനില ഗുരുതരമാണ്. പരുക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി. 97 പേര്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നുവെന്നാണ് വിവരം.
പരിയാരം മെഡിക്കല്‍ കോളജിലും കോഴിക്കോട് മിംസ് ആശുപത്രിയിലും ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ലെന്ന് കലക്ടര്‍ കെ. ഇമ്പശേഖരന്‍ പറഞ്ഞു. സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയിലെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പ വ്യക്തമാക്കി. ക്ഷേത്രം പ്രസിഡന്‍റും സെക്രട്ടറിയുമാണ് കസ്റ്റഡിയിലായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
