
Perinthalmanna Radio
Date: 30-10-2024
പെരിന്തൽമണ്ണ: നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ജൂബിലി റോഡ് വർഷങ്ങളായി തകർന്ന് കുണ്ടും കുഴികളുമായി വാഹന യാത്രക്കാർക്കും കാൽ നട യാത്രക്കാർക്കും ഒരു പോലെ ദുസ്സഹമായതിനാൽ റോഡ് ഗതാഗത യോഗ്യക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജൂബിലി റോഡ് മേഖലാ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. യു ഡി എഫ് മേഖലാ ചെയർമാൻ അസൈനു ചേനാടൻ അദ്യക്ഷതയിൽ മുൻസിപ്പൽ യുഡിഎഫ് കൺവീനർ പ്രൊഫ. നാലകത്ത് ബഷീർ ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറിയുമായ പത്തത്ത് ജാഫർ സ്വാഗതം പറഞ്ഞു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കൽ ആനന്ദൻ, നഗരസഭ പ്രതിപക്ഷ നേതാവും സർവീസ് ബാങ്ക് പ്രസിഡന്റുമായ പച്ചീരി ഫാറൂഖ്, കോൺഗ്രസ് മണ്ഡലം നേതാവ് രാജേഷ്, മുൻസിപ്പൽ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് കീഴിശ്ശേരി വാപ്പു, തുടങ്ങിയവർ പ്രസംഗിച്ചു, നഗരസഭ കൗൺസിലർ നെച്ചിലകത്ത് സുനിൽ നന്ദിയും പറഞ്ഞു. സമരത്തിന് മുണ്ടുമ്മൽ ഇബ്രാഹിം, ഫൈസൽ പാക്കത്ത്, ഇർഷാദ് ചാത്തൊലി, സണ്ണി, ഉണ്ണികൃഷ്ണൻ മാസ്റ്റർ, കിളിയമണ്ണിൽ മൊയ്തീൻ കുട്ടി, പാറയിൽ അബ്ദു റഹിമാൻ, ഹാരിസ് ചാത്തോലി, മുജീബ് കരുണാകരത്ത്, നിഷാദ് ആലിക്കൽ, ഷഫീക് മലബാർ, അൻസാർ, അസൈനാർ തൊട്ടോളി, പറമ്പിൽ പീടിക കുഞ്ഞുട്ടി, ഖാലിദ് കല്ലുപ്പാലൻ അബ്ദുൽ ഗഫൂർ, നിസാർ ഇല്ലിക്കൽ, ഗിരീഷ്, നജീബ് ചെറുക്കോടൻ, റിയാസ് കല്ലുപ്പാലൻ, സൈനുദ്ധീൻ പി പി, ഷാനവാസ് പി, ഷാനവാസ് കെ, നവാസ് കെ, ഷാഫി കെപി, റനീഷ് ടി ടി, ഫാറൂക്ക് ചെനാടൻ, ജോസ്, മുഹ്‌സുനലി, മുഹമ്മദ് ബൈജു, തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
