മൂന്ന് തവണ കുഴിയടച്ചിട്ടും ഫലം കണ്ടില്ല; തിരൂര്‍ക്കാട്- ആനക്കയം റോഡില്‍ അപകടയാത്ര

Share to

Perinthalmanna Radio
Date: 30-10-2024

മങ്കട: തിരൂർക്കാട് – ആനക്കയം റോഡില്‍ മങ്കടയില്‍ ടാർ മിശ്രിതം ഉപയോഗിച്ച്‌ അടച്ച കുഴികള്‍ തുറന്ന് വീണ്ടും അപകട ഭീഷണി. ഈ ഭാഗത്ത് ഇപ്പോള്‍ വീണ്ടും താല്‍ക്കാലികമായ കുഴിയടക്കല്‍ നടത്തുകയാണ്. മൂന്നുതവണ കുഴിയടച്ചിട്ടും ഫലം കണ്ടിട്ടില്ല.

റോഡ് തകർന്ന് യാത്ര ദുരിതമായതിനാല്‍ നിരവധി സമരങ്ങളെ തുടർന്നാണ് അധികൃതർ കുഴിയടക്കാൻ തുടങ്ങിയത്. ആദ്യം രണ്ട് തവണ ക്വാറി അവശിഷ്ടം ഉപയോഗിച്ചാണ് അടച്ചത്. വീണ്ടും കുഴികള്‍ രൂപപ്പെട്ടതിനെ തുടർന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ഉപരോധിച്ചിരുന്നു. തുടർന്ന് ടാർ മിശ്രിതം ഉപയോഗിച്ച്‌ കുഴിയടക്കാൻ തുടങ്ങി. മഴ മാറിയതോടെ തിരൂർക്കാട് മുതല്‍ മങ്കട കർക്കിടകം വരെ ആദ്യം കുഴിയടച്ചു. എന്നാല്‍, കുഴികളിലിട്ട ക്വാറി അവശിഷ്ടം ശരിയായ രീതിയില്‍ നീക്കാതെ ടാർ മിശ്രിതം കൊണ്ട് അടച്ചതിനാല്‍ പിറ്റേ ദിവസം തന്നെ കുഴികള്‍ വീണ്ടും തുറന്നു. കുഴിയടച്ച ആശ്വാസത്തില്‍ വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ ഈ കുഴികളില്‍ വീണ് അപകടം പതിവാകുകയാണ്.

വെള്ളം കെട്ടിനിന്ന സ്ഥലങ്ങളിലാണ് ടാർ മിശ്രിതം ഇളകി വീണ്ടും കുഴികള്‍ രൂപപ്പെട്ടത്. ഇപ്പോള്‍ മഴ മാറിയപ്പോള്‍ ആനക്കയം ഭാഗത്ത് നിന്ന് കുഴികള്‍ അടച്ച്‌ വെള്ളില വരെ എത്തിയതായി പൊതുമരാമത്ത് വകുപ്പ് മേലാറ്റൂർ സെക്ഷൻ അസി. എൻജിനീയർ പ്രദീപ് കുമാർ പറഞ്ഞു. എന്നാല്‍, കുഴിയടക്കല്‍ പരിഹാരമല്ലെന്നും റോഡ് റീടാർ ചെയ്ത് യാത്രാക്ലേശം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഈ ആവശ്യവുമായി വെല്‍ഫെയർ പാർട്ടി സമര രംഗത്തുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *