1001 രൂപ വരെ വെറുതേ കിട്ടും; തരംഗമായി ഗൂഗില്‍ പേയുടെ ദീപാവലി സ്പെഷ്യല്‍ ലഡു ഗെയിം

Share to

Perinthalmanna Radio
Date: 01-11-2024

ദീപാവലി സ്പെഷ്യല്‍ വെറൈറ്റി ലഡുവുമായി ഗൂഗിള്‍ പേ. ഫെസ്റ്റിവല്‍ സീസണിനോട് അനുബന്ധിച്ച്‌ ഗൂഗിള്‍ പേ അവതരിപ്പിച്ച ഗെയിമാണ് ദീപാവലി സ്പെഷ്യല്‍ ലഡു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏവർക്കും താല്പര്യമുള്ള ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്പെഷ്യല്‍ ലഡു കിട്ടാനായി ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം.

മർച്ചന്റ് പേയ്മെൻ്റ്, മൊബൈല്‍ റീചാർജിങ്, അല്ലെങ്കില്‍ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താല്‍ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ, ഡിസ്കോ, ട്വിങ്കിള്‍, ട്രെൻഡി,ഹുഡി, ദോസ്‌തി എന്നാണ് ലഡ്ഡുവിന്റെ പേരുകള്‍. ആറ് ലഡുവും ഒരുമിച്ച്‌ ലഭിക്കുന്നവർക്ക് 50 രൂപമുതല്‍ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ചാറ്റ് ബോക്‌സുകളില്‍ എല്ലാം ഇപ്പോള്‍ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒരു ലഡു കിട്ടിയാല്‍ അത്രയ്ക്ക് ആയില്ലേ എന്നാണ് ആളുകള്‍ പറയുന്നത്. ഒക്ടോബർ 21 മുതല്‍ നവംബർ 07 വരെയാണ് ഈ ലഡു ഓഫർ ഗൂഗിള്‍ പേയില്‍ ഉണ്ടാകുകയുള്ളൂ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *