മസ്‌റ്ററിങ് പൂർത്തിയാക്കാൻ ജില്ലയിൽ ഇനിയും ലക്ഷങ്ങൾ

Share to

Perinthalmanna Radio
Date: 02-11-2024

പെരിന്തൽമണ്ണ:  അന്ത്യോദയ അന്നപൂർണ(എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ് പൂർത്തിയാക്കുന്നതിനുള്ള തീയതി 5ന് അവസാനിക്കാനിരിക്കെ ഇനി എത്രപേർ മസ്‌റ്ററിങ് നടത്താനുണ്ടെന്ന കാര്യത്തിൽ അധികൃതർക്ക് വ്യക്തതക്കുറവ്.

ഇതുവരെ ജില്ലയിൽ 20,58,344 റേഷൻ ഗുണഭോക്താക്കളിൽ 17,41,953 പേരാണ് മസ്‌റ്ററിങ് നടത്തിയിട്ടുള്ളത്.

3,16,361 പേരാണ് അവശേഷിക്കുന്നത്. റേഷൻ കടകൾ കേന്ദ്രീകരിച്ച് ഇ പോസ് മെഷീനുകൾ ഉപയോഗിച്ചുള്ള മസ്‌റ്ററിങും ഇ–പോസ് മെഷീനിൽ വിരലടയാളം പൊരുത്തപ്പെടാത്തവർക്കായി ഐറിസ് സ്‌കാനറിന്റെ സഹായത്തോടെ കണ്ണടയാളം സ്വീകരിച്ച് താലൂക്ക് തലത്തിലും പഞ്ചായത്ത് തലങ്ങളിലും നടത്തിയ ക്യാംപുകളും ഉൾപ്പെടെയുള്ള കണക്കാണിത്.

വരും ദിവസങ്ങളിലും വിവിധ സ്ഥലങ്ങളിൽ താലൂക്ക് തലത്തിലും പഞ്ചായത്ത് തലങ്ങളിലുമൊക്കെ ഐറിസ് സ്‌കാനറുകൾ ഉപയോഗിച്ചുള്ള മസ്‌റ്ററിങ് നടക്കുന്നുണ്ട്. നാട്ടിലില്ലാത്തവരും കൊച്ചു കുട്ടികളും മരണപ്പെട്ടവരുമൊഴികെയുള്ള മുഴുവൻ പേരുടെയും മസ്‌റ്ററിങ് അഞ്ചിനകം പൂർത്തിയാക്കാനുള്ള ഊർജിത ശ്രമങ്ങളാണ് ജില്ലാ സപ്ലൈ ഓഫിസ് അധികൃതരുടെ നേതൃത്വത്തിൽ 7 താലൂക്ക് സപ്ലൈ ഓഫിസിനു കീഴിലും റേഷൻ വ്യാപാരികളുടെ സഹകരണത്തോടെ നടക്കുന്നത്.

മരിച്ചവരുടെ പേര് യഥാസമയം കാർഡിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് നിയമമെങ്കിലും ആനുകൂല്യം നിലനിർത്താനും അറിവില്ലായ്മ കൊണ്ടും ഇങ്ങിനെ ചെയ്യാത്ത കാർഡുകളേറെയുണ്ട്.

മാത്രമല്ല 5 വയസ്സിനു മുകളിലുള്ളവർക്കാണ് മസ്‌റ്ററിങ് നടത്തുന്നത്. അഞ്ചിൽ താഴെ പ്രായമുള്ള കുട്ടികളുൾപ്പെട്ടതാണ് റേഷൻ ഗുണഭോക്തൃ പട്ടിക. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും പഠനാവശ്യങ്ങൾക്കും ജോലി തേടിയും മറ്റും പോയിട്ടുള്ള ഒട്ടേറെ പേരുണ്ട്‌‌ ഇനി മസ്‌റ്ററിങ് നടത്താൻ അവശേഷിക്കുന്നവരിൽ വലിയൊരു പങ്കും ഇത്തരത്തിലുള്ളവരാണെന്നാണ് അധികൃതരുടെ നിഗമനം.

കിടപ്പു രോഗികളായവരുടെ മസ്‌റ്ററിങ് റേഷൻ വ്യാപാരികൾ വീടുകളിലെത്തിയാണ് നടത്തുന്നത്. ഗുരുതരരോഗം ബാധിച്ച കിടപ്പു രോഗികളായിട്ടുള്ള ചിലർ മസ്‌റ്ററിങ് നടത്താത്തവരുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *