
Perinthalmanna Radio
Date: 03-11-2024
പെരിന്തൽമണ്ണ: കൗമാര കലയുടെ വർണ്ണ വിസ്മയം തീർക്കുന്ന പെരിന്തൽമണ്ണ സബ്ജില്ലാ സ്കൂൾ കലോത്സവം 2024 നവംബർ 4 മുതൽ 7 വരെ കുന്നക്കാവ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുകയാണ്.
73 ലധികം സ്കൂളുകളിൽ നിന്നായി 3334 പ്രതിഭകൾ 15 വേദികളിലായി ഈ കലോത്സവത്തിൽ മറ്റുരക്കുന്നുണ്ട്. നാലു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ട് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് കുന്നക്കാവിൽ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. 4 ന് 10 വേദികളിലായി രചന മത്സരങ്ങൾ നടത്തും. 5 ന് രാവിലെ 10 മണിക്ക് കലോത്സവം പെരിന്തൽമണ്ണ എംഎൽഎ ശ്രീ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യും. ഏലംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി സുധീർ ബാബു അധ്യക്ഷത വഹിക്കും. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അഡ്വ എ കെ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തും. പ്രസിദ്ധ സംഗീതജ്ഞനും സിനിമ സംഗീത സംവിധായകനുമായ ശ്രീ.സുധീപ് പാലനാട് വിശിഷ്ടാതിഥി ആയിരിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി ഷാജി, ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി അഫ്സൽ, പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സൗമ്യ, താഴെക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി സോഫിയ എന്നിവർ ഉപഹാരങ്ങൾ സമർപ്പിക്കും. കലോത്സവ സുവനീർ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കെ ടി അഷ്റഫ് പ്രകാശനം ചെയ്യും. കുന്നക്കാവ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഒളിമ്പ്യൻ അജ്മലിനെ ആദരിക്കും. കലോത്സവത്തിന്റെ സമാപന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം ചെയ്യും. ഏലംകുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അനിത പള്ളത്ത് അധ്യക്ഷത വഹിക്കും,
ഡി ഡി ഇ കെ പി രമേഷ്കുമാർ മുഖ്യഥിതി ആയിരിക്കും. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അസീസ് പട്ടിക്കാട്, പെരിന്തൽമണ്ണ എ ഇ ഒ കുഞ്ഞിമൊയ്ദു കെ ടി എന്നിവർ സമ്മാനദാനം നിർവ്വഹിക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി സുധീർ ബാബു (പ്രസിഡന്റ് ഏലംകുളം ഗ്രാമ പഞ്ചായത്ത്)
കെ ടി കുഞ്ഞിമോയ്തു (എഇഒ പെരിന്തൽമണ്ണ) ജനറൽ കൺവീനർ കെ ശ്രീജിത്ത് (പ്രിൻസിപ്പാൾ ) കൺവീനർ കെകെ ജയ (ഹെഡ്മിസ്ട്രെസ് )
പി ടി എ പ്രസിഡന്റ് എം ടി ഇബ്രാഹീം, വൈസ് പ്രസിഡന്റ് മധുമാസ്റ്റർ, പബ്ലിസിറ്റി കൺവീനർ സി പി അൻവർ, പ്രോഗ്രാം കൺവീനർ പ്രദീപ് കുമാർ, ഫിനാൻസ് കൺവീനർ സി അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
