വൃക്കരോഗിയായ പ്രവാസിയെ സഹായിക്കാൻ ബസുകളുടെ കാരുണ്യയാത്ര നാളെ

Share to

Perinthalmanna Radio
Date: 04-11-2024

പെരിന്തൽമണ്ണ:  വൃക്കരോഗിയായ പ്രവാസിയെ ജീവിതത്തിലേക്കു കൈപിടിക്കാൻ നാളെ 11 ബസുകൾ കാരുണ്യയാത്ര നടത്തും. ആനമങ്ങാട് പാലോളിപ്പറമ്പിലെ ആലിക്കൽ മുസ്‌തഫയെ സഹായിക്കാനാണ് ഇത്. നാലു വർഷമായി ഡയാലിസിസ് ചെയ്തു വരികയാണ് മുസ്തഫ. വൃക്ക മാറ്റിവയ്‌ക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണു ഡോക്ടർമാർ പറഞ്ഞത്. ചികിത്സാസഹായത്തിനു നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

പെരിന്തൽമണ്ണ – പട്ടാമ്പി, പെരിന്തൽമണ്ണ – മഞ്ചേരി – പട്ടാമ്പി, പെരിന്തൽമണ്ണ – അരക്കുപറമ്പ് – വളപുരം, പട്ടാമ്പി – പെരിന്തൽമണ്ണ, പട്ടാമ്പി – വളാഞ്ചേരി എന്നീ റൂട്ടുകളിലോടുന്ന ക്വീൻസ് (5 ബസുകൾ), പട്ടാമ്പി – പെരിന്തൽമണ്ണ റൂട്ടിലോടുന്ന ഐനൂസ് (2), ഷൊർണൂർ – പട്ടാമ്പി – പെരിന്തൽമണ്ണ – മേലാറ്റൂർ റൂട്ടിലോടുന്ന തവയ്‌ക്കൽ (1), മഞ്ചേരി – പെരിന്തൽമണ്ണ – ചെർപ്പുളശ്ശേരി റൂട്ടിലോടുന്ന ബുറാക്ക് (1), പെരിന്തൽമണ്ണ – ഏലംകുളം – മഞ്ചേരി – മുണ്ടേക്കോട് റൂട്ടിലോടുന്ന ജാസ (1), ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ – കരുവാരകുണ്ട് റൂട്ടിലോടുന്ന അറഫ (1) എന്നീ ബസുകളാണു നാളെ കാരുണ്യവഴിയിൽ സർവീസ് നടത്തുന്നത്.

ബസു‌ടമകളും സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളും ചേർന്നാണു കാരുണ്യയാത്ര സംഘടിപ്പിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *