വൃക്ക രോഗിയെ സഹായിക്കാൻ കാരുണ്യവഴിയിൽ സർവീസ് നടത്തിയത് 12 സ്വകാര്യ ബസുകൾ

Share to

Perinthalmanna Radio
Date: 07-11-2024

പെരിന്തൽമണ്ണ: വൃക്ക രോഗിയായ പ്രവാസിയെ സഹായിക്കാൻ കാരുണ്യവഴിയിൽ സർവീസ് നടത്തി 12 സ്വകാര്യ ബസുകൾ. മുൻ ബസ് ജീവനക്കാരൻ ആനമങ്ങാട് പാലോളിപ്പറമ്പിലെ ആലിക്കൽ മുസ്‌തഫയെ സഹായിക്കാനാണ് ബസുകൾ ഇന്നലെ സർവീസ് നടത്തിയത്. കുടുംബത്തിന്റെ അത്താണിയായ മുസ്‌തഫ നാല് വർഷമായി ഡയാലിസിസ് ചെയ്തു വരികയാണ്. വൃക്ക മാറ്റി വയ്‌ക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് ഡോക്‌ടർമാർ വിധിയെഴുതിയത്. ചികിത്സാ സഹായത്തിന് നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇവരെ സഹായിക്കാനാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ ബസ് തൊഴിലാളികളും ബസു‌ടമകളും ഒന്നിച്ചത്. ബസ് സ്‌റ്റാൻഡിലും ടൗൺ ജംക്‌ഷനിലും ജീവനക്കാരുടെ നേതൃത്വത്തിൽ പിരിവ് നടത്തി.

പെരിന്തൽമണ്ണ–പട്ടാമ്പി, പെരിന്തൽമണ്ണ–മഞ്ചേരി–പട്ടാമ്പി, പെരിന്തൽമണ്ണ–അരക്കുപറമ്പ്–വളപുരം, പട്ടാമ്പി–പെരിന്തൽമണ്ണ, പട്ടാമ്പി–വളാഞ്ചേരി എന്നീ റൂട്ടുകളിലോടുന്ന ക്യൂൻസ് (5 ബസുകൾ), പട്ടാമ്പി–പെരിന്തൽമണ്ണ റൂട്ടിലോടുന്ന ഐനൂസ് (2), ഷൊർണൂർ–പട്ടാമ്പി–പെരിന്തൽമണ്ണ–മേലാറ്റൂർ റൂട്ടിലോടുന്ന തവക്കൽ (1), മഞ്ചേരി–പെരിന്തൽമണ്ണ–ചെർപ്പുളശ്ശേരി റൂട്ടിലോടുന്ന ബുറാക് (1), പെരിന്തൽമണ്ണ–ഏലംകുളം–മഞ്ചേരി–മുണ്ടേക്കോട് റൂട്ടിലോടുന്ന ജാസ (1), ചെർപ്പുളശ്ശേരി–പെരിന്തൽമണ്ണ–കരുവാരകുണ്ട് റൂട്ടിലോടുന്ന അറഫ (1), മലപ്പുറം–പെരിന്തൽമണ്ണ റൂട്ടിലോടുന്ന സിടിസി എന്നീ ബസുകളാണ് കാരുണ്യയാത്രയുടെ ഭാഗമായത്. ലഭിച്ച തുക അടുത്ത ദിവസം കുടുംബത്തിന് കൈമാറും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *