പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ രണ്ടാംഘട്ട വികസന പ്രവൃത്തി തുടങ്ങി

Share to

Perinthalmanna Radio
Date: 07-11-2024

പട്ടിക്കാട്: ഇ.അഹമ്മദ് കേന്ദ്ര റെയിൽവേ സഹമന്ത്രി ആയപ്പോൾ ആദർശ് സ്‌റ്റേഷനാക്കി ഉയർത്തിയ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷന്റെ രണ്ടാംഘട്ട വികസന പ്രവർത്തനത്തിന് തുടക്കമായി. നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ നീളം ഇരുവശങ്ങളിലായി 120 മീറ്റർ കൂടി ദീർഘിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചു. നിലവിൽ 12 ബോഗികൾ നിർത്തിയിടാനുള്ള സൗകര്യമേ പ്ലാറ്റ്‌ഫോമിലുള്ളൂ. 14 ബോഗിയുള്ള രാജ്യറാണി എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾ പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥലത്താണ് നിർത്തുന്നത്. അതുകൊണ്ട് യാത്രക്കാർ ഈ ബോഗികളിൽ കയറാൻ കഷ്‌ടപ്പെടുന്നു. പ്ലാറ്റ്ഫോമിന്റെ ദൈർഘ്യം വർധിപ്പിക്കുന്നതോടെ ഒരേസമയം 16 ബോഗികൾക്ക് നിർത്താനുള്ള സൗകര്യം ഉണ്ടാകും.

ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയുടെ വൈദ്യുതീകരണം പൂർത്തിയായെങ്കിലും മേലാറ്റൂർ സബ് സ്‌റ്റേഷന്റെ നിർമാണം പൂർത്തിയായിട്ടില്ല. പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിലും പ്ലാറ്റ്ഫോമിലും വൈദ്യുതി നിലച്ചാൽ ഉപയോഗിക്കുന്നതിന് ഇൻവെർട്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ശുചിമുറികൾ, പ്ലാറ്റ്ഫോമിലെ മേൽക്കൂര, യാത്രക്കാർക്ക് ഇരിപ്പിട സൗകര്യം, ശുദ്ധജല ലഭ്യത, റിസർവേഷൻ സൗകര്യം, ശുചീകരണ സൗകര്യം എന്നിവയും നടപ്പാക്കേണ്ടതുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *