
Perinthalmanna Radio
Date: 07-11-2024
മേലാറ്റൂർ: പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്ത് മൂന്നു മാസം തികയും മുൻപ് മേലാറ്റൂരിലെ ഓപ്പൺ ജിം നാശത്തിലേക്ക്. ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ആരോഗ്യ പരിപാലനത്തിനും ഉപയോഗിക്കാവുന്ന പത്തോളം ഉപകരണങ്ങളാണ് ചെമ്മാണിയോട് ബൈപ്പാസ് റോഡരികിൽ മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് നിർമിച്ച ഓപ്പൺ ജിമ്മിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇതിലെ മിക്ക ഉപകരണങ്ങളും പൊട്ടിയ നിലയിലും ഇളകിയാടുന്ന വിധത്തിലും ആണിപ്പോൾ.
15 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച ഓപ്പൺ ജിം ഓഗസ്റ്റ് 15-ന് കായികവകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാനാണ് നാടിനു സർപ്പിച്ചത്. സമീപ പ്രദേശത്ത് നിന്നുള്ളവരടക്കം ജിം ഉപയോഗിക്കാൻ എത്തുന്നുണ്ട്. ദുരുപയോഗവും അശ്രദ്ധയുമാണ് ജിമ്മിലെ ഉപകരണങ്ങൾ നശിക്കാനുള്ള പ്രധാന കാരണം. ജിമ്മിലും പരിസരത്തും വെളിച്ചമില്ലാത്തത് രാത്രിയിൽ സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനുള്ള സാഹചര്യവും ഉണ്ടാക്കുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
