
Perinthalmanna Radio
Date: 08-11-2024
പെരിന്തൽമണ്ണ: സ്റ്റെതസ്കോപ് പിടിക്കുന്ന കൈകൾ കൊണ്ട് വയലിലിറങ്ങി ഞാറുനട്ട് പെരിന്തൽമണ്ണയിലെ ഡോക്ടർമാർ. ആനമങ്ങാട് കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ രണ്ടാം വിള നടീൽ യജ്ഞമാണ് ഐഎംഎയുടെ നേതൃത്വത്തിൽ നടന്നത്.
ഐഎംഎ ദേശീയ ജോയിന്റ് സെക്രട്ടറി ഡോ. എ.വി.ജയകൃഷ്ണൻ, പെരിന്തൽമണ്ണ ബ്രാഞ്ച് പ്രസിഡന്റ് ഡോ. സന്തോഷ് കുമാർ, സെക്രട്ടറി ഡോ. ഷംജിത്ത്, ഐഎംഎ വിമൻസ് ചെയർപഴ്സൻ ഡോ. നിഷ, സെക്രട്ടറി ഡോ. ശരണ്യ, ക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ നാരായണൻ അവനൂർ, സെക്രട്ടറി എൻ.പി.മുരളി തുടങ്ങിയവർ നേതൃത്വം നൽകി.
100 ദിവസത്തെ മൂപ്പുള്ള കാഞ്ചന വിത്താണ് ഇപ്രാവശ്യം കൃഷിക്കായി ഉപയോഗിക്കുന്നത്. 5 ഏക്കറോളം വരുന്ന വയലിലാണ് ക്ഷേത്രത്തിന്റെ നെൽക്കൃഷിയുള്ളത്. ഈ വയലിൽ നിന്നു ലഭിക്കുന്ന വിളവിൽ നിന്നുള്ള അരിയാണ് ക്ഷേത്രത്തിലെ നിവേദ്യത്തിനും മറ്റും വർഷം മുഴുവൻ ഉപയോഗിക്കുന്നത്. ഒന്നാം വിളയിൽ നിന്നു ലഭിക്കുന്ന നെൽക്കതിരുകൾ വള്ളുവനാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ നിറയുത്സവത്തിന് ഉപയോഗിക്കുന്നുണ്ട്. ഇത്തവണ ശബരിമലയിലെ നിറ ഉത്സവത്തിനും ഇവിടെ നിന്നുള്ള നെൽക്കതിർ കറ്റകൾ കൊണ്ടു പോയിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
