
Perinthalmanna Radio
Date: 08-11-2024
മണ്ണാർമല: മണ്ണാർമല പള്ളിപ്പടിയിൽ പുലിയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് പുലിയെ കണ്ടതായി ബൈക്ക് യാത്രക്കാരൻ നാട്ടുകാരെ വിവരം അറിയിച്ചത്. തന്റെ മുന്നിലൂടെ റോഡ് മുറിച്ചുകടന്ന് പുലി പൊന്തക്കാട്ടിലേക്ക് പോയെന്നാണ് യാത്രികൻ പറഞ്ഞത്. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എസ്.അരുൺ ദേവ്, ബീറ്റ് ഓഫിസർ എസ്.സനൽ കുമാർ, വാച്ചർമാർ തുടങ്ങിയവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഒരു വീട്ടിലെ സിസിടിവി കാമറ പരിശോധിച്ചപ്പോൾ പുലിയെ പോലുള്ള ജീവി റോഡ് മുറിച്ചു കടന്നു പോകുന്നത് പതിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് മേലാധികാരികൾക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആടുകളെ വളർത്തുന്നവർ ജാഗ്രത പാലിക്കണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
