
Perinthalmanna Radio
Date: 11-11-2024
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ തിമിര ശസ്ത്രകിയയ്ക്കായി കാത്തു നിൽക്കുന്ന രോഗികൾക്ക് ആശ്വാസം. ആഴ്ചയിൽ ഒരു ദിവസം മാത്രം നടന്നിരുന്ന തിമിര ശസ്ത്രക്രിയ രണ്ടു ദിവസമാക്കി വർധിപ്പിച്ചു. ആഴ്ചയിൽ 7 ശസ്ത്രക്രിയകളാണ് ഇതുവരെ നടന്നിരുന്നത്. ഇപ്പോൾ കുറഞ്ഞത് 14 എണ്ണം നടക്കുന്ന രീതിയിലേക്ക് ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജമാക്കി.
നേത്രവിഭാഗം ഡോക്ടർമാരുടെയും ജീവനക്കാരുടെയും പ്രയത്നം കൊണ്ടാണ് ഇത് സാധ്യമായതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പറഞ്ഞു.
സ്കാനിങ് നടത്തുന്നതിനും തിമിര ശസ്ത്രക്രിയക്കു വേണ്ടി ലെൻസ് പവർ നിർണയിക്കുന്നതിനും വേണ്ട സ്കാനിങ് മെഷീനും നേത്ര രോഗവിഭാഗത്തിൽ സജ്ജമാക്കിയിട്ടുണ്ട്. എംപി ഫണ്ട് ഉപയോഗപ്പെടുത്തി പുതിയ ഓപ്പറേഷൻ തിയേറ്റർ കൂടി സജ്ജമാകുന്നതോടെ കൂടുതൽ ശസ്ത്രക്രിയകളുൾപ്പെടെ നേത്രരോഗ വിഭാഗത്തിൽ കൂടുതൽ സൗകര്യങ്ങൾ ജനങ്ങൾക്ക് നൽകാനാകുമെന്ന് അവർ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
