
Perinthalmanna Radio
Date: 13-11-2024
അങ്ങാടിപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ രൂക്ഷമായ ഗതാഗത ക്കുരുക്ക്. മണിക്കൂറുകളായി കുരുക്ക് തുടരുന്നു. വാഹനങ്ങളുടെ നിര വളാഞ്ചേരി റോഡിൽ വൈലോങ്ങര വരെയും മലപ്പുറം റോഡിൽ ഓരാടം പാലം വരെയും പെരിന്തൽമണ്ണ ഭാഗത്ത് ബൈപ്പാസ് ജംഗ്ഷൻ വരെയും എത്തി.
അങ്ങാടിപ്പുറം മേൽ പാലത്തിന് മുകളിൽ ലോറി കുടുങ്ങിയതിനെ തുടർന്നാണ് രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ഒരു വശത്തിലൂടെ മാത്രമാണ് വാഹനങ്ങളെ കടത്തി വിട്ടിരുന്നത്. മേൽപാലത്തിൽ അടിക്കടി വാഹനാപകടം പതിവായിട്ടുണ്ട്. മേൽപാലത്തിന്റെ ഇരു വശത്തെയും വീതി കൂടിയ റോഡിൽ നിന്ന് വീതി കുറഞ്ഞ മേൽ പാലത്തിലേക്ക് കയറുന്നതോടെയാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. മേൽ പാലത്തിന്റെ കൈവരി ഇതിനകം പല ഭാഗത്തും വാഹനങ്ങൾ ഇടിച്ചു തകർത്തിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
