
Perinthalmanna Radio
Date: 13-11-2024
മലപ്പുറം : മലപ്പുറം ജില്ലയിലെ ഈ സീസണിലെ ആദ്യ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോളിന് നാളെ മങ്കടയില്‍ തുടക്കം. ജി.വി.എച്ച്.എസ്.എസ്.പി.ടി.എ. കമ്മിറ്റിയും ഇന്‍ഡിപെന്‍ഡന്‍സ് സോക്കര്‍ ക്ലബ് മങ്കടയുമാണ് മത്സരം സംഘടിപ്പിക്കുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം മങ്കടയില്‍ ഒരു ഫുട്ബോള്‍ അക്കാദമിയും ക്ലബ്ബ് ലക്ഷ്യം വെക്കുന്നുണ്ട്. മഞ്ഞളാംകുഴി അലി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഫുട്ബോള്‍ താരം മുഹമ്മദ് റാഫി മുഖ്യാതിഥിയാവും. കോമഡി താരങ്ങളായ ലാലാ, മലപ്പുറം കുഞ്ഞാപ്പു എന്നിവര്‍ അതിഥികളാവും.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി. അനില്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എ. കരീം, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. അസ്കഗര് അലി, എസ്.എഫ്.എ. സംസ്ഥാന പ്രസിഡണ്ട് ലെനിന്, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. ടി.കെ. ഷൈജു, സൂപ്പര്‍ അഷ്റഫ് ബാവ മലപ്പുറം പങ്കെടുക്കും. ജനറല്‍ കണ്‍വീനര്‍ പി.ടി. സലാം, ജനറല്‍ സെക്രട്ടറി യു.പി. നൗഷാദ്, പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഷമീം, എസ്.എം.സി. ചെയര്മാന് ഫിറോസ്, ടൂര്‍ണമെന്റ് ട്രഷറര്‍ കബീര്‍, കണ്‍വീനര്‍മാരായ ആലങ്ങാടന്‍ ഷാജി, സി.പി. നാസര്‍, ടി.ടി. ബഷീര്‍, സുരേന്ദ്രന് മങ്കട, പറച്ചിക്കോട്ടില്‍ സമദ്, ത്യാഗരാജന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
