
Perinthalmanna Radio
Date: 15-11-2024
പെരിന്തൽമണ്ണ: ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് പെരിന്തൽമണ്ണ നെഹ്‌റു സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം കായിക പ്രേമികൾക്ക് ഹരം പകർന്നു. നഗരസഭാ അധ്യക്ഷൻ പി.ഷാജി, പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള നഗരസഭാ–ജില്ലാ ആശുപത്രി ടീമും യുവ ഡോക്‌ടർമാർ നേതൃത്വം നൽകിയ ഐഎംഎ ടീമും തമ്മിലായിരുന്നു മത്സരം. ഡോ.ഷാജി അബ്‌ദുൽ ഗഫൂർ മത്സരം ഫ്ലാഗ്ഓഫ് ചെയ്‌തു. ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി നഗരസഭാ ടീം ജേതാക്കളായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
