
Perinthalmanna Radio
Date: 16-11-2024
മങ്കട: മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ നിര്‍ദേശ പ്രകാരം 2023-24 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ നിന്നും ഒരു കോടി രൂപ വകയിരുത്തി പനങ്ങാങ്ങര ജി.യു.പി സ്കൂളില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്ത്തിയിടെ പുരോഗതി മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ നേതൃത്വത്തില്‍ ജന പ്രതിനിധികളും പി.ടി.എ ഭാരവാഹികളും വിലയിരുത്തി. പ്രദേശത്തെ ജനപ്രതിനിധികളുടെ നിര്‍ദേശ പ്രകാരമാണ് മഞ്ഞളാംകുഴി അലി എം.എല്‍.എ ഈ പ്രവര്‍ത്തി നിര്‍ദേശിച്ചത്. എം.എല്‍.എയുടെ പരിശ്രമത്തിന്റെ ഫലമായി പ്രവര്‍ത്തി യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചതെന്ന് പി.ടി.എ ഭാരവാഹികള്‍ പറഞ്ഞു. പി.ഡബ്ല്യു.ഡി ബില്ഡിംങ്സ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവരുമായി എം.എല്‍.എ കൂടികാഴ്ച നടത്തി. പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് എം.എല്‍.എ നിര്‍ദേശം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചക്കച്ചന്‍ ഉമ്മുകുല്‍സു, വൈസ് പ്രസിഡന്റ് മൂസക്കുട്ടി മാസ്റ്റര്‍, ബോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.പി അസ്മാബി,വാര്‍ഡ് മെമ്പര്‍ സുബൈദ പൂളക്കല്‍,സ്കൂള്‍ ഹെഡമാസ്റ്റര്‍ സുരേഷ് കുമാര്‍, ബാങ്ക് ഡയറക്ടര്‍ മുഹമ്മദാലി മഞ്ഞളാംകുഴി, പി.ടി.എ പ്രസിഡന്റ് ഷറഫുദ്ദീന് കളത്തില്‍,എസ്.എം.സി ചെയര്മാന് റഷീദ് കരിമ്പനക്കല്‍,എസ്.എം.സി അംഗം ഉബൈദുള്ള അനീസ് കരിമ്പനക്കല്‍, എ.ഇ രാജഗോപാല്‍,ഓവര്‍സിയര്‍ പ്രീജ, അദ്ധ്യാപകര്‍, നാട്ടുകാരും സംബന്ധിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
