മഴ കുറവും ചൂടു കൂടുതലും; തുലാവര്‍ഷം ദുര്‍ബലം

Share to

Perinthalmanna Radio
Date: 19-11-2024

മലപ്പുറം: തുലാവർഷം ഒരു മാസം പിന്നിടുമ്പോള്‍ മഴ കിട്ടിയത് സാധാരണയെക്കാള്‍ അഞ്ചിലൊന്നോളം കുറവു മാത്രം. ചൊവ്വാഴ്ച മുതല്‍ മഴ വീണ്ടും കുറയാനും ചൂടു കൂടാനുമാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം.

തുലാവർഷത്തില്‍ കേരളത്തില്‍ ശരാശരി 492 മി.മീ. മഴയാണ് കിട്ടാറുള്ളത്. ആദ്യമാസത്തിലാണ് ഇതിലേറെയും കിട്ടിയിരുന്നത്. എന്നാല്‍ ഇത്തവണ സംസ്ഥാന ശരാശരിയില്‍ 18 ശതമാനം കുറവു മഴയേ കിട്ടിയിട്ടുള്ളൂ. അതു തന്നെ, ഒറ്റെപ്പട്ട ഇടങ്ങളില്‍ തീവ്രമഴയായി പെയ്ത് കുത്തിയൊലിച്ചു പോയി.

മലപ്പുറംജില്ലയിലെ നിലമ്ബൂർ, പാലക്കാട് അട്ടപ്പാടി മേഖല, കൊല്ലം ജില്ലയിലെ മലയോരമേഖല തുടങ്ങി ചിലയിടങ്ങളില്‍ മാത്രമാണ് കുറച്ചു ദിവസമെങ്കിലും തുടർച്ചയായി മഴ ലഭിച്ചത്. അരമണിക്കൂറില്‍ 50 മി.മീ. വരെയൊക്കെ മഴയാണ് നിലമ്ബൂരിലും അട്ടപ്പാടിയിലും പല ദിവസങ്ങളിലും പെയ്തത്. ഇങ്ങനെ തീവ്രമഴ പെയ്യുന്നതു കൊണ്ടാണ് ആകെ ശരാശരിയില്‍ ഇത്രയെങ്കിലും ഉണ്ടാകുന്നത്. സംസ്ഥാനത്ത് പൊതുവില്‍ നോക്കുമ്ബോള്‍ പലയിടങ്ങളിലും മഴ വളരെ കുറവായിരുന്നു.

ഇനിയുള്ള ദിവസങ്ങളില്‍ തെക്കൻജില്ലകളില്‍ ചിലയിടങ്ങളില്‍ മാത്രം ഒറ്റപ്പെട്ട മഴ ലഭിക്കുന്നതല്ലാതെ വ്യാപക മഴയ്ക്ക് ഇപ്പോള്‍ സാധ്യതയില്ല. 23-ാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നുണ്ട്. ഈ ന്യൂനമർദത്തിന്റെ ഗതി എന്തായിരിക്കുമെന്നു പറയാനാവില്ല. ഡിസംബർ പകുതിയാകുന്നതോടെ തണുപ്പു തുടങ്ങുകയും തുലാവർഷം കൂടുതല്‍ ദുർബലമാവുകയും ചെയ്യും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *