പെരിന്തൽമണ്ണ ട്രാഫിക് ജംക്‌ഷൻ വിപുലീകരണം: 57.78 കോടിയുടെ കിഫ്‌ബി പദ്ധതി

Share to

Perinthalmanna Radio
Date: 20-11-2024
———————————————–
  This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
  കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയും പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയും കൂടിച്ചേരുന്ന പെരിന്തൽമണ്ണ ട്രാഫിക് ജംക്‌ഷൻ നവീകരണത്തിന് കിഫ്‌‌ബി 57.78 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നൽകി. നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുകയെന്ന ലക്ഷ്യത്തോടെ നിലവിലെ ജംക്‌ഷൻ വീതി കൂട്ടി നാലു ഭാഗത്തു നിന്നും വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സുഗമമായി കടന്നു പോകാവുന്ന വിധത്തിലുള്ള നവീകരണമാണ് നടത്തുക. സ്ഥലമെടുപ്പ് ന‌ടപടികൾക്കായാണു ഫണ്ട് അനുവദിച്ചത്.

സംസ്ഥാനത്തെ 20 പ്രധാന ജംക്‌ഷനുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണു പെരിന്തൽമണ്ണ ജംക്‌ഷനും നവീകരിക്കുന്നത്. പദ്ധതിക്കു കഴിഞ്ഞ വർഷം കിഫ്‌ബി അനുമതി ലഭിച്ചതാണ്. നജീബ് കാന്തപുരം എംഎൽഎയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഒക്ടോബറിൽ കിഫ്‌ബി ഉന്നത ഉദ്യോഗസ്ഥരും പൊതുമരാമത്ത്, കേരള റോ‍ഡ് ഫണ്ട് ബോർഡ്(കെആർഎഫ്‌ബി) ഉദ്യോഗസ്ഥരും ചേർന്നു പ്രാരംഭ പരിശോധന ന‌ടത്തിയിരുന്നു. പദ്ധതിയുടെ കരട് രൂപരേഖയുടെ അടിസ്ഥാനത്തിലായിരുന്നു പ്രാരംഭ പരിശോധന. ഇതിന്റെ തു‌ടർച്ചയായാണു ഫണ്ടനുവദിച്ചത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ നഗര ആസ്ഥാനത്തെ ഗതാഗതക്കുരുക്കിന് ശമനമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *