
Perinthalmanna Radio
Date: 20-11-2024
പെരിന്തൽമണ്ണ: വാർഡ് പുനർ നിർണയത്തിന്റെ കരട് പട്ടിക പുറത്ത് വന്നപ്പോൾ പെരിന്തൽമണ്ണ നഗരസഭയിൽ 3 വാർഡുകൾ കൂടി. നിലവിൽ 34 വാർഡുകളാണു പെരിന്തൽമണ്ണ നഗരസഭയിലുള്ളത്. ഇത് 37 ആക്കി ഉയർത്തി. ഒലിങ്കര, ചെമ്പംകുന്ന്, തോട്ടക്കര പ്രദേശങ്ങൾ വിഭജിച്ചു കൊണ്ടാണു പുതിയ 3 വാർഡുകൾ ഉണ്ടാക്കിയിട്ടുള്ളത്. 34 അംഗ നഗരസഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ സിപിഎം വിജയിച്ചു. യുഡിഎഫിലെ കോൺഗ്രസ് ഏഴും ലീഗ് ആറും സീറ്റുകൾ നേടി. സ്വതന്ത്രനായി വിജയിച്ച പച്ചീരി ഫാറൂഖ് ലീഗിൽ ചേർന്നതോടെ യുഡിഎഫിന്റെ അംഗസംഖ്യ 14 ആയി. കരട് വോട്ടർ പട്ടികയിലെ വാർഡ് പുനർ നിർണയത്തിന് എതിരെ പരാതിയുമായി മുന്നോട്ടു പോകാനാണ് യുഡിഎഫിന്റെ തീരുമാനം.
നഗരസഭയുടെ വാർഡ് പുനർ നിർണയം മാനദണ്ഡങ്ങൾ മറികടന്നും സിപിഎമ്മിന് മേൽക്കൈ ലഭിക്കുന്ന തരത്തിലുമാണെന്നു യുഡിഎഫിന്റെ വിമർശനം. ജനസംഖ്യയുടെ തുല്യമായ വീതം വയ്പ് വാർഡ് വിഭജനത്തിൽ പാലിക്കണമെന്ന ഭരണഘടനയുടെ 243 സി വ്യവസ്ഥ പാലിച്ചില്ലെന്നാണു പ്രധാന ആരോപണം. യുഡിഎഫിനു മുൻതൂക്കമുള്ള വാർഡുകൾ അശാസ്ത്രീയമായി വിഭജിച്ച് സിപിഎമ്മിനു വിജയിക്കാനാകുന്ന വിധം പുനർനിർണയം നടത്തിയെന്നാണു യുഡിഎഫിന്റെ പരാതി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
