ഗ്രീൻഫീൽഡ് പാതയ്ക്കുള്ള രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കൽ അടുത്ത മാസം മുതൽ

Share to

Perinthalmanna Radio
Date: 20-11-2024

മലപ്പുറം: പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്ക്കുള്ള രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കുന്ന നടപടി അടുത്ത മാസം ആദ്യം തുടങ്ങും. രണ്ടാം ഘട്ടമായി അധികം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സർവേ നടത്തി അതിർത്തിക്കല്ലുകൾ സ്ഥാപിക്കും.

ഒന്നാം ഘട്ടത്തിൽ ജില്ലയിലെ 15 വില്ലേജുകളിൽ നിന്ന് 238 ഹെക്ടർ ഏറ്റെടുത്തിരുന്നു. രണ്ടാം ഘട്ടത്തിൽ 11.12 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. വാഴയൂർ, കരുവാരകുണ്ട്, കാരക്കുന്ന്, അരീക്കോട്, വാഴക്കാട്, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, ചീക്കോട് വില്ലേജുകളിൽ നിന്നാണ് അധികമായി ഭൂമി ഏറ്റെടുക്കുന്നത്. റിങ് റോഡ്, അപ്രോച്ച് റോഡ് നിർമാണം, ചരക്കു വാഹനങ്ങൾ ഒതുക്കിനിർത്തൽ, ഡ്രൈവർമാർക്കു വിശ്രമകേന്ദ്രം നിർമിക്കൽ തുടങ്ങിയവയ്ക്ക് ആണ് അധികമായി ഭൂമി ഏറ്റെടുക്കുന്നത്. ഈ ആവശ്യമുന്നയിച്ചു നാഷനൽ ഹൈവേ അതോറിറ്റി സർക്കാരിനെ സമീപിക്കുകയായിരുന്നു. നിലവിൽ 45 മീറ്റർ വീതിയിലാണു പാത. പുതുതായി ഭൂമി ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ 60 മീറ്റർ വീതിയുണ്ടാകും.

അധികഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ 29ന് കലക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടക്കും. 3635 കൈവശങ്ങളാണ് ഇതുവരെ ഏറ്റെടുത്തത്. ഇവർക്ക് 1860 കോടി രൂപ നഷ്ടപരിഹാരമായി നൽകിയെന്ന് അധികൃതർ അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ കടന്നു പോകുന്ന പാതയ്ക്ക് 4 പദ്ധതികളായാണു ടെൻഡർ നൽകുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *