അങ്ങാടിപ്പുറം- വളാഞ്ചേരി പാതയില്‍ പൊടിയില്‍ കുളിച്ച്‌ റോഡ് നവീകരണം

Share to

Perinthalmanna Radio
Date: 30-11-2024

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- വളാഞ്ചേരി പാതയില്‍ പൊടിയില്‍ കുളിച്ച്‌ നീണ്ടുപോവുന്ന നവീകരണം ജനജീവിതത്തിന് ഭീഷണിയാവുന്നു.

വെങ്ങാട് ഗോകുലം മുതല്‍ മാലാപറമ്ബ് പാലച്ചോട് വരെയുള്ള പാതയുടെ നവീകരണ പ്രവൃത്തിയാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. ആഗസ്റ്റിലാണ് പാത നവീകരണത്തിന്റെ ഭാഗമായി വെങ്ങാട് നായരുപടി, വെങ്ങാട് എടയൂർ റോഡ് ജങ്ഷൻ, കൊളത്തൂർ ആലുംകൂട്ടം എന്നിവിടങ്ങളില്‍ റോഡില്‍ കലുങ്കുള്‍, മഴവെള്ളച്ചാലുകള്‍, ഓവുചാലുകള്‍ എന്നിവയുടെ നിർമാണ പ്രവൃത്തി തുടങ്ങിയത്.

നാലുമാസമായിട്ടും പ്രവൃത്തി ആലുംകൂട്ടം വരെയാണെത്തിയത്. ഇതിനിടെ തകർന്ന റോഡ് പൊളിച്ചുമാറ്റുന്നതോടൊപ്പം പൊളിച്ച റോഡുകളില്‍ ക്വാറി വേസ്റ്റ് കൊണ്ട് നികത്തിയ ഭാഗങ്ങളിലൂടെ പൊടിപടർത്തിയുള്ള വാഹനങ്ങളുടെ സഞ്ചാരവുമാണ് ജനജീവിതം ദുസ്സഹമാക്കുന്നത്. റോഡിനിരുവശങ്ങളിലുള്ള ജന വാസസ്ഥലങ്ങള്‍ കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വൃദ്ധരും കുട്ടികളും അടക്കമുള്ളവർ പൊടിശല്യം നിമിത്തം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

പ്രവൃത്തി ഇത്തരത്തില്‍ നീണ്ടുപോവുന്നതില്‍ ഏറെ ആശങ്കയിലുമാണിവർ. കൂടാതെ ഇതിലൂടെ സഞ്ചരിക്കുന്ന ബൈക്ക്-ഓട്ടോ തുടങ്ങിയ ചെറുവാഹന യാത്രക്കാരും പൊടിപടലങ്ങള്‍ നിമിത്തം ഏറെ ദുരിതത്തിലാണ്. റോഡുകള്‍ നികത്തി ഒപ്പമാക്കുന്ന പ്രവൃത്തിയാണിപ്പോള്‍ കൊളത്തൂർ ആലുംകൂട്ടത്തില്‍ എത്തി നില്‍ക്കുന്നത്. നവീകരണ പ്രവൃത്തി മലാപറമ്ബ് പാലച്ചോട്ടിലെത്താൻ ഇനിയും നാലു കിലോമീറ്ററിലധികം താണ്ടേതായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *