
Perinthalmanna Radio
Date: 03-12-2024
പെരിന്തൽമണ്ണ: ഭിന്നശേഷിക്കാരനായിരുന്ന അക്‌ബർ തേക്കിൻകോട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. എല്ലാവർക്കും സ്‌നേഹം മാത്രം നൽകിയ അക്ബറിന്റെ വേർപാട് നാടിന് നൊമ്പരമായി.
തേക്കിൻകോട്ടിലെ പരേതനായ ചക്കാലിപ്പറമ്പിൽ ഹംസയുടെ മകൻ അക്‌ബർ(48) ഈ നാടിന്റെ എല്ലാ സ്‌പന്ദനങ്ങളിലുമുണ്ടായിരുന്നു. അതിരാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ ഏറെ വൈകും വരെ തേക്കിൻകോട്ടുണ്ടാകും.
പ്രദേശത്തുള്ള കൂട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരോടും ഒരു പോലെ കുശലം പറഞ്ഞും കളിച്ചും ചിരിച്ചും കൂട്ടു കൂടിയും തേക്കിൻകോടിന് തന്റെ നിഷ്‌കളങ്ക സ്നേഹമേകി. അക്‌ബറിന്റെ സാന്നിധ്യമില്ലാതെ തേക്കിൻകോട് ഒന്നും നടക്കില്ല. മാതാപിതാക്കൾ നഷ്ടപ്പെട്ട അക്ബറിന് കുടുംബാംഗങ്ങളും നാട്ടുകാരുമായിരുന്നു ലോകം. നജീബ് കാന്തപുരം എംഎൽഎ ഉൾപ്പെടെ ഒട്ടേറെ പേർ അവസാനമായി ഒരു നോക്കു കാണാനായി ഇന്നലെ വീട്ടിലെത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു തേക്കിൻകോട് ജുമാ മസ്‌ജിദിൽ കബറടക്കം. നാട്ടുകാരുടെ നേതൃത്വത്തിൽ വൈകിട്ട് അനുസ്‌മരണ പരിപാടിയും നടന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
