പെരിന്തൽമണ്ണയിലെ എൽപി സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണ നൽകുന്ന പദ്ധതി തുടങ്ങി

Share to

Perinthalmanna Radio
Date: 03-12-2024

പെരിന്തൽമണ്ണ:  നഗരസഭ നടപ്പിലാക്കുന്ന ഷുവർ മിഷൻ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ ഗവ. എൽപി സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന 2024-25 വർഷത്തെ പദ്ധതിയുടെ മുനിസിപ്പൽതല ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി.ഷാജി നിർവഹിച്ചു.

കക്കൂത്ത് ജിഎംഎൽപി സ്കൂളിലെ ചടങ്ങിൽ വൈസ് ചെയർപഴ്സൻ എ.നസീറ ആധ്യക്ഷ്യം വഹിച്ചു. നഗരസഭ സെക്രട്ടറി ജി.മിത്രൻ, കൗൺസിലർ സീനത്ത്, പിടിഎ പ്രസിഡന്റ് സാജിത, സ്ഥിരസമിതി അധ്യക്ഷൻ നെച്ചിയിൽ മൻസൂർ, പ്രധാനാധ്യാപകൻ ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.

നഗരസഭയിലെ സെൻട്രൽ സ്കൂൾ, മണ്ടോടി സ്കൂൾ, പഞ്ചമ സ്കൂൾ എന്നിവിടങ്ങളിൽ നടന്ന ഉദ്ഘാടന പരിപാടികൾ സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്‌, കെ. ഉണ്ണിക്കൃഷ്ണൻ, മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ എന്നിവർ നിർവഹിച്ചു.

നഗരസഭ 14.5 ലക്ഷം രൂപ വകയിരുത്തിയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *