ചെമ്മാണിയോട്- തേലക്കാട് റോഡ് കവല അപകട കെണിയാവുന്നു

Share to

Perinthalmanna Radio
Date: 04-12-2024

മേലാറ്റൂർ: ചെമ്മാണിയോട്- തേലക്കാട് റോഡ് കവല അപകട കെണിയാവുന്നു. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിലെ ചെമ്മാണിയോടുനിന്ന് പുത്തൻപള്ളി, കാഞ്ഞിരംപാറ, വേങ്ങൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ചെമ്മാണിയോട് -തേലക്കാട് റോഡ് കവലയിലാണ് അപകടം പതിയിരിക്കുന്നത്.

റോഡിന്റെ ഉയരക്കുറവും തകർച്ചയുമാണ് പ്രധാന കാരണം. സംസ്ഥാന പാത ഉയർന്നും തേലക്കാട്ടേക്കുള്ള അനുബന്ധറോഡ് ഏറെ താഴ്ന്നുമാണ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാന റോഡിൽനിന്ന് അനുബന്ധ റോഡിലേക്ക് വാഹനങ്ങൾ ഇറങ്ങുകയും കയറുകയും ചെയ്യുമ്പോൾ അപകടസാധ്യത ഏറെയാണ്.

വാഹനങ്ങൾ ഉയർന്നു പൊങ്ങുന്നതും ചരിഞ്ഞു പോകുന്നതുമൊക്കെയാണ് അപകടത്തിന് ആക്കംകൂട്ടുന്നത്. സ്‌കൂൾ കുട്ടികളുമായി ഏറെ വാഹനങ്ങളാണ് ഈ അപകടക്കെണിയിലൂടെ നിത്യവും കടന്നു പോകുന്നത്. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള തേലക്കാട് റോഡ് നവീകരിച്ചപ്പോൾ സംസ്ഥാനപാതയിലേക്കുമുട്ടുന്ന അൻപതുമീറ്ററോളം ദൂരം ടാർചെയ്യാതെ ഒഴിച്ചിട്ടിരുന്നു. അതിനിടെയാണ് സംസ്ഥാനപാത ഉയരംകൂട്ടി നവീകരണം തുടങ്ങിയത്. തേലക്കാട്ടേക്കുള്ള റോഡിന്റെ അൻപതു മീറ്റർ ഭാഗം വർഷങ്ങളായി പാടെ തകർന്നു കിടക്കുകയാണ്. സംസ്ഥാനപാതയുടെ നവീകരണം പുനരാരംഭിക്കുമ്പോൾ ചെമ്മാണിയോട് -തേലക്കാട് റോഡ് കവലയിലെ ഈ അൻപതു മീറ്റർ ഭാഗം ടാർചെയ്ത് യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *