
Perinthalmanna Radio
Date: 04-12-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ*
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————
പെരിന്തൽമണ്ണ : ഡിസംബർ മാസത്തെ ഓരോ വിഭാഗത്തിലുമുള്ള കാർഡുകളിലെ റേഷൻbവിഹിതത്തിൽ പച്ചരി, പുഴുക്കലരി എന്നിവയുടെ അളവ് വെട്ടിക്കുറച്ചതായി പരാതി. സംഭരണ കേന്ദ്രങ്ങളിലും റേഷൻ കടകളിലും ആവശ്യത്തിന് കരുതൽശേഖരം ഉള്ളപ്പോഴാണ് പെരിന്തൽമണ്ണ താലൂക്ക് പരിധിയിൽ പതിവില്ലാത്ത രീതിയിൽ ആളുകൾക്ക് ആവശ്യമായ പുഴുക്കലരിയുടെയും പച്ചരിയുടെയും അളവ് കുറച്ചിരിക്കുന്നതെന്നാണ് പരാതി.
താലൂക്ക് സപ്ലൈ ഓഫീസർ നൽകിയ ഡിസംബർ മാസത്തെ ലിസ്റ്റ് പ്രകാരം ഒരംഗം മാത്രമുള്ള പി.എച്ച്.എച്ച്. (ചുവപ്പ്) കാർഡുടമയ്ക്ക് കിട്ടുന്ന പച്ചരിയുടെ അളവ് അരക്കിലോ മാത്രമാകും. നാല് അംഗങ്ങളുള്ള ഒരു വീട്ടിലേക്ക് ഒരു മാസത്തേക്ക് രണ്ടു കിലോ പച്ചരി മാത്രമാണു ലഭിക്കുക. നീല കാർഡുടമകൾക്ക് ഒരംഗത്തിന് ഒരുകിലോ പച്ചരി മാത്രമാണു ലഭിക്കുക.
അന്ത്യോദയ അന്നയോജനയിലെ (എ.എ.വൈ.) മഞ്ഞക്കാർഡുടമകൾക്ക് പുഴുക്കലരി അഞ്ചുകിലോ മാത്രമാണുള്ളത്. എന്നാൽ മലബാർ മേഖലയിൽ ആളുകൾ അധികം ഉപയോഗിക്കാത്ത കുത്തരി എന്ന മട്ട അരി 15 കിലോ അനുവദിച്ചിട്ടുണ്ട്. വിഷയത്തിൽ സിവിൽ സപ്ലൈസ് ഓഫീസർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന പരാതി ഉയരുന്നുണ്ട്.
കുത്തരി കൂടുതൽ നൽകി അനുവദിച്ചിട്ടുള്ള അളവിൽ ഭക്ഷ്യധാന്യങ്ങൾ നൽകി എന്നു വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നാണ് കാർഡുടമകളുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
