
Perinthalmanna Radio
Date: 04-12-2024
പട്ടിക്കാട് : മഴയെ തുടർന്ന് നിർത്തി വെച്ച ആക്കപ്പറമ്പ്- പട്ടിക്കാട് വരെയുള്ള നാലര കിലോ മീറ്റർ ദൂരത്തെ റോഡ് നവീകരണ പ്രവൃത്തി നാളെ മുതല്‍ പുനരാരംഭിക്കും. നാളെ രാവിലെ 6:30 മുതല്‍ ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചാണ് നവീകരണ പ്രവൃത്തികൾ തുടങ്ങുക.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് റബ്ബറൈസ് നടത്തുന്നതിനായി പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലെ ആക്കപ്പറമ്പ് മുതൽ പട്ടിക്കാട് ചുങ്കം വരെയുളള നാലര കിലോമീറ്റർ ഭാഗത്ത്
ഗതാഗതം നിരോധിച്ചുള്ള റോഡ് നവീകരണം തുടങ്ങിയത്. പാതയിലൂടെ അടിയന്തര സർവീസുകൾ മാത്രമാണ് കടത്തി വിട്ടിരുന്നത്. ഇത് മറ്റു വാഹനങ്ങളെ വലച്ചു.
ആക്കപ്പറമ്പ് മേലാറ്റൂർ വഴിയും പട്ടിക്കാട് മേലാറ്റൂർ വഴിയും ചുറ്റി സഞ്ചരിച്ച് യഥാസ്ഥാനത്ത് എത്താൻ ചുറ്റേണ്ട ഗതികേടിലായിരുന്നു യാത്രക്കാർ. രാപകൽ ഭേദമെന്യേ ഇടതടവില്ലാതെ ചെറുതും വലുതുമായ ഒട്ടേറെ വാഹനങ്ങളാണ് പട്ടിക്കാട്-വടപുറം സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്നത്. മൈസൂരു-ബംഗളൂരു അന്തർ സംസ്ഥാന പാതകൂടി ഇതിലെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രമാണ് റോഡ് നവീകരണം നടന്നത്. മഴ ശക്തമായതോടെ തിങ്കളാഴ്ച മുതല്‍ റോഡ് പണി നിർത്തി വെച്ച് പാതയിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടിരുന്നു.
അഞ്ചര അടി വീതിയിലാണ് റോഡ് നവീകരിക്കുന്നത്. രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം കഷ്‌ടിച്ച് കന്നു പോകുവാനേ ഇതു മൂലം കഴിയൂ. റോഡിന്റെ വീതിക്കുറവ് അപകടങ്ങൾക്ക് കാരണമാവുമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. പട്ടിക്കാട് മുതൽ വടപുറം വരെയുള്ള സംസ്ഥാന പാത വീതി കൂട്ടി ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നാണ് പൊതു ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
