
Perinthalmanna Radio
Date: 05-12-2024
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ കെ.എം ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന കേസില്‍ പൊലീസ് തുടരന്വേഷണം ഊർജിതമാക്കിയതോടെ ഒരാള്‍ കോടതിയില്‍ കീഴടങ്ങി.
തൃശൂർ പരപ്പൂർ ചാലക്കല്‍ വീട്ടില്‍ മനോജാണ് (32) കീഴടങ്ങിയത്. ഇയാളെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. നേരത്തേ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ബുധനാഴ്ച പൊലീസ് വീണ്ടും കോടതിയില്‍ ഹാജരാക്കി. 13 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒരാള്‍ കീഴടങ്ങുക കൂടി ചെയ്തതോടെ പിടിയിലായവരുടെ എണ്ണം 14 ആയി. നാലുപേർ കൂടി അറസ്റ്റിലാകാനുണ്ട്. കവർച്ച നടത്തിയവയില്‍ 1.723 കിലോഗ്രാമുള്ള ഏഴ് സ്വർണക്കട്ടികളും 32.79 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.
ഉടമകള്‍ നല്‍കിയ പരാതിയില്‍ 3.2 കി.ഗ്രാം സ്വർണവും എഫ്.ഐ.ആറില്‍ മൂന്ന് കി.ഗ്രാം എന്നുമാണുള്ളത്. ഉരുക്കി രൂപം മാറ്റിയതാണ് കണ്ടെടുത്ത 1.723 കി. ഗ്രാം. വില്‍പന നടത്തിയ 500 ഗ്രാം കൂടി ചേർത്താല്‍ 2.2 കി. ഗ്രാം സ്വർണമാണ് കണ്ടെത്തിയതെന്നിരിക്കെ പരാതിപ്രകാരം ഇനിയും സ്വർണം കണ്ടെത്താനുണ്ട്.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി ടി.കെ. ഷൈജു, സി.ഐ സുമേഷ് സുധാകർ, എസ്.ഐ ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. നാലുപേർക്കായി അന്വേഷണം തുടരുന്നതായി ഡിവൈ.എസ്.പി ടി.കെ. ഷൈജു അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
